22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 4, 2024
October 26, 2024
December 15, 2023
September 26, 2023
September 22, 2023
September 20, 2023
September 12, 2023
August 24, 2023
July 28, 2023
July 17, 2023

രണ്ടാമത്തെ വന്ദേഭാരത് ഇന്ന് മുതൽ

Janayugom Webdesk
തിരുവനന്തപുരം
September 26, 2023 8:28 am

സംസ്ഥാനത്തിന് അനുവദിച്ച രണ്ടാമത്തെ വന്ദേഭാരത് എക്സ്പ്രസിന്റെ സ്ഥിരം സർവീസ് ഇന്ന് മുതൽ ആരംഭിക്കും. വൈകിട്ട് 4.5 ന് തിരുവനന്തപുരത്ത് നിന്നാണ് സർവീസിന് തുടക്കം കുറിക്കുക. നാളെ കാസർകോടു നിന്നും സർവീസ് തുടങ്ങും. ആഴ്ചയിൽ ആറുദിവസമാണ് സർവീസ്. തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ തിരുവനന്തപുരത്തു നിന്നും ചൊവ്വ ഒഴികെയുള്ള ദിവസങ്ങളിൽ കാസർകോടു നിന്നും രണ്ടാം വന്ദേഭാരത് സർവീസ് നടത്തും.

8 മണിക്കൂറിലധികം സമയം ഇരുഭാഗത്തേക്കുമായി വേണ്ടിവരും. തിരുവനന്തപുരത്തു നിന്ന്‌ കാസർകോട്ടേക്ക്‌ എ സി ചെയർകാറിന്‌ 1515 രൂപയും എക്‌സിക്യൂട്ടീവ്‌ ചെയർകാറിന്‌ 2800 രൂപയുമാണ്‌ ടിക്കറ്റ്‌ നിരക്ക്‌ വരുന്നത്. എക്‌സിക്യൂട്ടീവ്‌ ചെയർകാറിൽ 54 സീറ്റും എസിചെയർ കാറുകളിലായി 476 സീറ്റുമാണുള്ളത്‌.

ബുധനാഴ്‌ച മുതൽ ഇരുഭാഗത്തേക്കും ട്രെയിനുകൾ സർവീസ്‌ നടത്തും. രാവിലെ ഏഴിന്‌ കാസർകോടു നിന്ന്‌ ‑തിരുവനന്തപുരം സെൻട്രൽ എക്‌സ്‌പ്രസ്‌ (20631) പുറപ്പെടും. കാസർകോട്‌ വന്ദേഭാരത്‌ (20632) തിങ്കളാഴ്‌ചകളിലും തിരുവനന്തപുരം സെൻട്രൽ വന്ദേഭാരത്‌ (20631) ചൊവ്വാഴ്‌ചകളിലും സർവീസ്‌ നടത്തില്ല.

Eng­lish Sum­ma­ry: ker­ala sec­ond vande bharat ser­vice today
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.