കലാപബാധിതമായ മണിപ്പൂരിലെ ദുരിതമനുഭവിക്കുന്ന ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി കേരളം. സിപിഐ ദേശീയ കൗണ്‍സിലിന്റെ ആഹ്വാനപ്രകാരം ദേശവ്യാപകമായി നടന്ന ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം സംഘടിപ്പിച്ച ജനകീയ സദസുകളില്‍ പ്രതികൂല കാലാവസ്ഥയെയും അവഗണിച്ച് പതിനായിരങ്ങള്‍ അണിനിരന്നു.
പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ നടന്ന ഐക്യദാർഢ്യസദസ് സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീര്‍ ഉദ്ഘാടനം ചെയ്തു. കന്യാകുളങ്ങരയിൽ മുന്‍ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രനും കിളിമാനൂർ ജങ്ഷനിൽ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അഡ്വ. എൻ രാജനും കമലേശ്വരത്ത് ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണനും സദസ് ഉദ്ഘാടനം ചെയ്തു.
കൊല്ലം മാടന്‍നടയില്‍ സിപിഐ കേന്ദ്ര എക്സിക്യൂട്ടീവ് അംഗം അഡ്വ. കെ പ്രകാശ്ബാബു ഉദ്ഘാടനം ചെയ്തു. കാസർകോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച ഐക്യദാർഢ്യ സദസ് സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ഇ ചന്ദ്രശേഖരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ഡിഡിഇ ഓഫീസ് പരിസരത്ത് നടത്തിയ ഐക്യദാർഢ്യ സമ്മേളനം ദേശീയ എക്സിക്യുട്ടീവ് അംഗം ആനി രാജ ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ മട്ടന്നൂരിലെ ഐക്യദാര്‍ഢ്യ സദസും ആനി രാജ ഉദ്ഘാടനം ചെയ്തു.
പൊന്നാനി എരമംഗലത്ത് നടന്ന ഐക്യദാർഢ്യ സദസ്സ് സിപിഐ ദേശീയ കൗൺസിൽ അംഗം കെ പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പാലക്കാട് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം രാജാജി മാത്യു തോമസ് ഉദ്ഘാടനം ചെയ്തു.
എറണാകുളത്ത് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവംഗം കെ കെ അഷറഫ് ഉദ്ഘാടനം ചെയ്തു. പത്തനംതിട്ടയില്‍ സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗം മുല്ലക്കര രത്നാകരന്‍ ഉദ്ഘാടനം ചെയ്തു. കോട്ടയത്ത് ഹെഡ്ഡ് പോസ്റ്റോഫീസിന് മുമ്പില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ സംസ്ഥാന എക്സിക്യൂട്ടീവംഗം സി കെ ശശിധരന്‍ ഉദ്ഘാടനം ചെയ്തു. തൊടുപുഴയില്‍ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലീംകുമാര്‍ ഉദ്ഘാടനം ചെയ്തു. മൂലമറ്റം ടൗണില്‍ സംസ്ഥാന കൗണ്‍സിലംഗം കെ കെ ശിവരാമന്‍ ഉദ്ഘാടനം ചെയ്തു.
ആലപ്പുഴയില്‍ 100 കേന്ദ്രങ്ങളിൽ നൈറ്റ് മാർച്ചുകൾ സംഘടിപ്പിച്ചു. തകഴി എല്ലോറ ജംഗ്ഷനിൽ ചേർന്ന സമ്മേളനം ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസും തിരുനല്ലൂരിൽ എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോനും ഉദ്ഘാടനം ചെയ്തു.
തൃശൂരില്‍ വിവിധ ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ജനകീയ സദസുകള്‍ സംഘടിപ്പിച്ചു. പുതുക്കാട് നെന്മണിക്കരയില്‍ പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ അംഗം കെ പി സന്ദീപും കയ്പമംഗലം എറിയാട് എഐടിയുസി ജില്ലാ പ്രസിഡന്റ് ടി കെ സുധീഷും ഉദ്ഘാടനം ചെയ്തു.
english summary;Kerala stands in solidarity with the people of Manipur
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.