3 January 2026, Saturday

Related news

December 31, 2025
December 27, 2025
December 25, 2025
December 22, 2025
December 16, 2025
December 16, 2025
December 8, 2025
December 8, 2025
December 7, 2025
December 1, 2025

കേരള മഹിളാസംഘം സംസ്ഥാന സമ്മേളനം; ഹരിതകർമ്മസേന രാജ്യത്തിന് മാതൃക: മന്ത്രി എം ബി രാജേഷ്

Janayugom Webdesk
തൃശൂർ
September 3, 2023 10:10 pm

കേരളം ഇന്ത്യക്ക് സമ്മാനിച്ച മറ്റൊരു മാതൃകയാണ് ഹരിതകർമ്മ സേനയെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ്. കേരള മഹിളാസംഘം സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ട് സംഘടിപ്പിച്ച ഹരിതോത്സവം പ്രതിഭാ ആദരം ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കേരളത്തിന്റെ ശുചിത്വ സൈന്യമാണ് ഹരിതകർമ്മസേന. മാലിന്യമുക്ത കേരളം കെട്ടിപ്പടുക്കാനുള്ള പോരാട്ടത്തിൽ മാതൃകാപരമായ പ്രവർത്തനമാണ് ഹരിതകർമ്മസേന നടത്തുന്നത്. രാജ്യത്ത് മറ്റെങ്ങും തന്നെ ഇത്തരമൊരു സംവിധാനം നിലവിലില്ലെന്നും മന്ത്രി പറഞ്ഞു.
തുടക്കത്തിൽ ഹരിതകർമ്മസേനയ്ക്ക് സമൂഹത്തിൽ നിന്നും അവഗണനകളും ആക്ഷേപവുമെല്ലാം നേരിടേണ്ടി വന്നിരുന്നു. എന്നാൽ ഇന്ന് സേനയുടെ മഹത്വവും പ്രാധാന്യവുമൊക്കെ ജനം തിരിച്ചറിഞ്ഞുകഴിഞ്ഞു. ഹരിതകർമ്മസേനയ്ക്ക് യൂസർഫീ നൽകാത്തവരിൽ നിന്നും കെട്ടിട നികുതിയോടൊപ്പം പിഴ ഉൾപ്പെടെ യൂസർഫീ ഈടാക്കാനുള്ള അധികാരം തദ്ദേശസ്ഥാപനങ്ങൾക്ക് നൽകിക്കൊണ്ട് സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. ഇനി യൂസർഫീ നൽകാതെ ഹരിതകർമ്മസേനയെ ആർക്കും കബളിപ്പിക്കാനാവില്ല. 

ഹരിതകർമ്മ സേനാംഗങ്ങളെ കൂടുതൽ ശാക്തീകരിക്കുന്നതിനും മാലിന്യ നിർമ്മാർജനത്തെ കൂടുതൽ ശക്തമാക്കുന്നതിനുമായി സർക്കാർ സമഗ്രമായ നിയമ ഭേദഗതി നടപ്പിലാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മാലിന്യമുക്ത നവകേരളം എന്ന സംസ്ഥാന സർക്കാർ ലക്ഷ്യത്തെ പിന്തുണച്ചുകൊണ്ട് മുന്നോട്ടുവന്ന കേരള മഹിളാസംഘത്തെ മന്ത്രി അഭിനന്ദിച്ചു. ഹരിതകർമ്മ സേനാംഗങ്ങൾക്ക് ആദരമൊരുക്കിയ മഹിളാസംഘം മറ്റു സംഘടനകൾക്ക് മാതൃകയാണെന്നും മന്ത്രി പറഞ്ഞു.
കേരള മഹിളാസംഘം സംസ്ഥാന സെക്രട്ടറി അഡ്വ. പി വസന്തം അധ്യക്ഷത വഹിച്ച ചടങ്ങിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച രേഖ കാർത്തികേയൻ, സുബീന റഹ്‌മാൻ, ബിന്ദു എന്നിവരെ റവന്യുമന്ത്രി കെ രാജൻ ആദരിച്ചു.
സിനിമാതാരം അപർണ ബാലമുരളി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ്, സംഘാടകസമിതി ചെയർമാൻ കെ കെ വത്സരാജ്, ജനറൽ കൺവീനർ പി ബാലചന്ദ്രൻ എംഎൽഎ, സിപിഐ സംസ്ഥാന കൗൺസിലംഗം വി എസ് സുനിൽകുമാർ, മഹിളാസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി ഷീല വിജയകുമാർ, ദേശീയ കൗൺസിലംഗം എം സ്വർണലത, ജില്ലാ പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ എസ് ജയ സ്വാഗതവും തൃശൂർ കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷ സാറാമ്മ റോബ്സൺ നന്ദിയും പറഞ്ഞു.

Eng­lish Sum­ma­ry: Ker­ala State Con­fer­ence: Har­i­takar­mase­na a mod­el for the coun­try: Min­is­ter MB Rajesh

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 3, 2026
January 3, 2026
January 3, 2026
January 3, 2026
January 3, 2026
January 3, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.