25 February 2026, Wednesday

Related news

February 25, 2026
February 24, 2026
February 22, 2026
February 19, 2026
February 11, 2026
January 30, 2026
January 23, 2026
January 20, 2026
January 6, 2026
December 24, 2025

കേരള സ്റ്റോറി 2: സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന ഹർജി ഇന്ന് വീണ്ടും ഹൈക്കോടതിയിൽ

Janayugom Webdesk
തിരുവനന്തപുരം
February 25, 2026 9:06 am

‘കേരള സ്റ്റോറി 2’ എന്ന സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സിനിമ നേരിൽ കണ്ട് ഉള്ളടക്കം വിലയിരുത്തുമെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞദിവസം വ്യക്തമാക്കിയത്. സിനിമ കാണുന്നതിനുള്ള തീയതിയും സമയവും കോടതി ഇന്ന് അറിയിക്കും. കേരളത്തെ വർഗീയതയുടെയും മതപരിവർത്തനത്തിന്റെയും കേന്ദ്രമായി ചിത്രീകരിച്ച് അപകീർത്തിപ്പെടുത്താനാണ് സിനിമ ശ്രമിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി കണ്ണൂർ സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് കോടതിയെ സമീപിച്ചത്. 

കേരളത്തിലെ ജനങ്ങളുടെ ആശങ്കകൾ അവഗണിക്കാനാവില്ലെന്നും സംസ്ഥാനത്തിന്റെ പേര് സിനിമയ്ക്ക് നൽകിയിട്ടുള്ളതിനാൽ വിഷയം ഗൗരവകരമാണെന്നും കോടതി വ്യക്തമാക്കിയത്. കേരളം വിവിധ സമുദായങ്ങൾ സഹവർത്തിത്വത്തോടെ കഴിയുന്ന ഒരു മതേതര സമൂഹമാണെന്നും, യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സിനിമ നിർമ്മിച്ചതെന്ന വാദം കേരളത്തിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നും കോടതി കഴിഞ്ഞദിവസം വ്യക്തമാക്കിയത്. സിനിമയുടെ വിവാദ ടീസർ പിൻവലിക്കാൻ കോടതി നിർദ്ദേശിച്ചിരുന്നെങ്കിലും നിർമ്മാതാക്കൾ ആദ്യം അത് അംഗീകരിച്ചെങ്കിലും പിന്നീട് വിശദീകരണവുമായി രംഗത്ത് എത്തിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.