24 February 2026, Tuesday

Related news

February 24, 2026
February 24, 2026
February 24, 2026
February 22, 2026
February 20, 2026
February 19, 2026
February 19, 2026
February 18, 2026
February 11, 2026
January 30, 2026

കേരള സ്റ്റോറി 2ന്റെ ടീസർ പിൻവലിക്കും; നിർമാതാക്കൾ ഹൈക്കോടതിയിൽ

Janayugom Webdesk
കൊച്ചി
February 24, 2026 7:17 pm

കേരള സ്‌റ്റോറി 2ന്റെ ടീസർ പിൻവലിക്കുമെന്ന് ഹൈക്കോടതിയെ അറിയിച്ച് നിർമാതാക്കൾ. സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കുന്നതിനിടെ ടീസർ പിൻവലിക്കാൻ കോടതി നിർദേശിച്ചത്. ഇതിന് മറുപടിയായാണ് ടീസർ പിൻവലിക്കാമെന്ന് നിർമാതാക്കൾ അറിയിച്ചത്.

തുടര്‍ന്ന് ഹർജി ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും. കേരള സ്റ്റോറി 2 കണ്ട് പ്രദർശനാനുമതി സംബന്ധിച്ച കാര്യങ്ങൾ വിലയിരുത്താമെന്നാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കിയത്. നാളെ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് തന്നെയാകും സിനിമ കാണുക. കൊച്ചിയിൽ സിനിമയുടെ പ്രദർശനം ഒരുക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു.

ലവ് ജിഹാദിന്റെ ഇരകൾ എന്ന പേരിൽ ഒരുകൂട്ടം യുവതികളെ നിർമാതാക്കൾ അവതരിപ്പിച്ചുവെന്നായിരുന്നു ഹർജിക്കാരുടെ വാദം. ഇതിൽ കേരളത്തിൽ നിന്ന് ഇരയാക്കപ്പെട്ട ഒരാൾ പോലും ഉണ്ടായിരുന്നില്ല. എന്നിട്ടും സിനിമയ്ക്ക് നൽകിയ തലക്കെട്ട് കേരള സ്റ്റോറി എന്നാണ്. കേരള സമൂഹത്തെ മോശമായി ചിത്രീകരിക്കുന്നതാണ് സിനിമയെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. സെൻസർ ബോർഡിന് സെലക്ടീവ് വിവേചനമാണ്. കേരള വിരുദ്ധ ടീസറും ട്രെയിലറും യൂട്യൂബിലൂടെ പ്രചരിക്കുന്നുവെന്നും ഹർജിക്കാർ പറഞ്ഞു. അതേസമയം സിനിമയിൽ പറയുന്നത് വസ്തുതാ വിരുദ്ധതയെങ്കിൽ ഇടപെടേണ്ടിവരുമെന്നും ഹൈക്കോടതി പറഞ്ഞു. ഏതെങ്കിലും മതത്തെയോ വിഭാഗത്തെയോ ബാധിക്കുന്ന ഭാഗങ്ങൾ സിനിമയിലില്ലെന്നായിരുന്നു നിർമാതാക്കൾ കോടതിയിൽ പറഞ്ഞത്.

ഇതോടെ കേരള സ്റ്റോറിയുടെ ടീസർ പിൻവലിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ടീസർ പിൻവലിക്കാമെന്ന് നിർമാതാക്കളും ഉറപ്പ് നൽകിയത്. നിർമാതാക്കൾ ഉറപ്പ് നൽകിയതിനാൽ തൽക്കാലം ഇടപെടുന്നില്ലെന്ന് ഹൈക്കോടതി പറഞ്ഞു. മതപരമായ കാര്യങ്ങൾ വരുമ്പോൾ സമ്പൂർണ സ്വാതന്ത്ര്യമില്ലെന്ന് ഹൈക്കോടതി പറഞ്ഞു. സൗഹാർദ്ദപരമായാണ് എല്ലാവരും ഇവിടെ ജീവിക്കുന്നത്. മതേതരത്വത്തിന്റെ നാടാണ് കേരളം. ഇതിന് അസ്വസ്ഥതപ്പെടുത്തിയേക്കാവു്‌ന ചില പരാമർശങ്ങൾ ഉണ്ടായിരുന്ന ചിത്രമായ ഹാലിലെ രംഗങ്ങൾ കട്ട് ചെയ്തു. അതേ മാനദണ്ഡം കേരള സ്റ്റോറിക്കും ബാധകമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.