കേരള ടെക്‌സ്‌റ്റൈല്‍ എംപ്ലോയീസ് ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം നവംബര്‍ രണ്ടിന് പാലക്കാട്ട് നടക്കുന്നത് വിജയമാക്കാന്‍ സംഘാടക സമതി രൂപീകരിച്ചു. തുണിമില്‍ തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യും. ആഗോളീകരണ നയങ്ങളുടെ ചുഴിയില്‍പ്പെട്ടുഴലുന്ന തുണി വ്യവസായവും അതിലെ തൊഴിലാളികളും നേരിടുന്ന പ്രതിസന്ധികള്‍ അനുദിനം അവരെ ദുരിതത്തിലാക്കുകയാണ്. ഈ കാലഘട്ടത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടേണ്ടതിന്റെ ആവശ്യകത, ആനുകൂല്യങ്ങള്‍, സമരമാര്‍ഗ്ഗങ്ങള്‍ എന്നിവ ഫെഡറേഷന്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും. എന്‍ടിസി, കെഎസ്ടിസി, കോ-ഓപ്പറേറ്റീവ് മില്‍, സ്വകാര്യമില്ലുകളിലെ പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് സംസ്ഥാന ഭാരവാഹികള്‍ അറിയിച്ചു. സംസ്ഥാന സമ്മേളനത്തില്‍ കെപി രാജേന്ദ്രന്‍, ടി ജെ ആഞ്ചലോസ്, കെ ആറുമുഖം തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു സംസാരിക്കും.
സംസ്ഥാനസമ്മേളനം വിജയിപ്പിക്കുന്നതിന് പാലക്കാട്ട് ചേര്‍ന്ന യോഗത്തില്‍ എഐടിയുസി ജില്ലാ സെക്രട്ടറി എന്‍ജി മുരളീധരന്‍ നായര്‍ (ചെയര്‍മാന്‍),
ടിവി. വിജയന്‍ (ജനറല്‍ കണ്‍വീനര്‍), ബാലകൃഷ്ണന്‍, വിഷ്ണു, വാസുദേവന്‍ (വൈസ് ചെയര്‍മാന്‍മാര്‍), സലിംമോന്‍, വി. ഭാസ്‌കരന്‍, ഗിരിഷ് (ജോയിന്റ് കണ്‍വീനര്‍മാര്‍), ടിഎസ് ദാസ് (ഖജാന്‍ജി) ശിവാനന്ദന്‍, ജയാനന്ദന്‍, ഫിറോസ്, വേലായുധസാമി, ബാലകൃഷ്ണന്‍, ജയപ്രകാശ്, മണികണ്ഠന്‍, ധനലക്ഷ്മി എന്നിവരടങ്ങിയ 51 പേരുടെ സംഘാടക സമിതി രൂപീകരിച്ചു. ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി വിജയന്‍ കുനിശ്ശേരി സംഘാടകസമിതി യോഗം ഉദ്ഘാടനം ചെയ്തു. ചുമട്ടു തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ വേലു, പാര്‍ട്ടി മണ്ഡലം സെക്രട്ടറി ടിവി വിജയന്‍, സലിം മോന്‍, വി ഭാസ്‌കരന്‍ എന്നിവര്‍ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.