10 January 2026, Saturday

Related news

December 26, 2025
December 17, 2025
October 31, 2025
October 31, 2025
October 28, 2025
October 25, 2025
July 12, 2025
June 19, 2025
June 12, 2025
May 19, 2025

ഇന്ത്യൻ ടൂറിസം വെബ്സൈറ്റുകളിൽ കേരള ടൂറിസം ഒന്നാമത്; ആഗോളതലത്തിൽ രണ്ടാം സ്ഥാനം

Janayugom Webdesk
തിരുവനന്തപുരം
June 12, 2025 3:48 pm

2024–25 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സംസ്ഥാനങ്ങളിലെ ടൂറിസം വെബ്സൈറ്റുകളിലെ സന്ദർശകരുടെ എണ്ണത്തിൽ കേരളം ഒന്നാം സ്ഥാനത്ത്. അന്താരാഷ്ട്ര വെബ് ട്രാഫിക് വിശകലന സൈറ്റായ ‘സിമിലർ വെബ്ബിന്റെ’ റാങ്കിങ്ങിലാണ് കേരള ടൂറിസം വെബ്സൈറ്റ് (keralatourism.org) ഈ നേട്ടം കൈവരിച്ചത്. ഭാരത സർക്കാരിന്റെ ‘ഇൻക്രെഡിബ്ൾ ഇന്ത്യ’ വെബ്സൈറ്റിനെ പോലും പിന്നിലാക്കിയാണ് കേരളത്തിന്റെ ഈ മുന്നേറ്റം.

ഇതുകൂടാതെ, യാത്രാ ടൂറിസം സൈറ്റുകളുടെ ആഗോള റാങ്കിങ്ങിൽ കേരള ടൂറിസം വെബ്സൈറ്റ് രണ്ടാം സ്ഥാനത്തുണ്ട്. തായ്‌ലൻഡ് ടൂറിസമാണ് ഈ വിഭാഗത്തിൽ ഒന്നാമത്. 9987 പോയിന്റുകളോടെയാണ് ആഗോള റാങ്കിങ്ങിൽ കേരളത്തിന്റെ രണ്ടാം സ്ഥാനത്തെത്തിയത്. ‘ടൂറിസം ഇൻഡസ്ട്രി’ എന്ന വിഭാഗത്തിലും 1669 പോയിന്റോടെ കേരളം തന്നെയാണ് രണ്ടാം സ്ഥാനത്ത്. മൂന്നു മുതൽ അഞ്ചു വരെയുള്ള സ്ഥാനങ്ങളിൽ യഥാക്രമം വിയറ്റ്നാം, ഇൻക്രെഡിബ്ൾ ഇന്ത്യ, ഇന്തോനേഷ്യ എന്നിവയാണുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.