23 January 2026, Friday

Related news

December 6, 2025
December 4, 2025
December 1, 2025
November 9, 2025
November 7, 2025
September 25, 2025
September 19, 2025
September 10, 2025
September 9, 2025
August 31, 2025

രക്തദാനത്തിനായി അവധി പ്രഖ്യാപിച്ച് കേരളസർവകലാശാല

Janayugom Webdesk
തിരുവനന്തപുരം
June 12, 2023 10:45 pm

രക്തദാനത്തിനായി അവധി പ്രഖ്യാപിച്ച് കേരളസർവകലാശാല. രക്തദാനത്തിനായി അവധി പ്രഖ്യാപിക്കുന്ന ആദ്യ സർവകലാശാലയാണ് കേരള സർവകലാശാല. രക്തദാനം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ആ ദിവസത്തെ അവധിയും അറ്റന്‍ഡന്‍സും നൽകും. ആശുപത്രിയിൽ നിന്നും നൽകുന്ന സർട്ടിഫിക്കറ്റ് പരിശോധിച്ച് പ്രിൻസിപ്പാള്‍ ആയിരിക്കും അവധി അനുവദിക്കുക. മൂന്ന് മാസത്തിലൊരിക്കൽ വിദ്യാർത്ഥികൾക്ക് ഇങ്ങനെ അവധി നൽകാൻ കഴിയും. വെള്ളിയാഴ്ച ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തിലാണ് സുപ്രധാന തീരുമാനം കൈക്കൊണ്ടത്.

രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനും വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുന്നതിനുമാണ് ഈ തീരുമാനമെടുത്തത്. രക്തദാനദിനത്തില്‍ കോളജുകളില്‍ അവധി പ്രഖ്യാപിക്കണമെന്ന എഐഎസ്എഫിന്റെ ദീര്‍ഘകാലത്തെ ആവശ്യമാണ് ഇതുവഴി അംഗീകരിക്കപ്പെട്ടത്. കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍, പ്രോ വൈസ് ചാന്‍സലര്‍, രജിസ്ട്രാര്‍ എന്നിവര്‍ക്ക് ഇതുസംബന്ധിച്ച് എഐഎസ്എഫ് നിരന്തരം നിവേദനവും സമര്‍പ്പിച്ചിരുന്നു.

Eng­lish Sum­ma­ry: Ker­ala Uni­ver­si­ty announces hol­i­day for blood donation
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.