കേരള സര്‍വകലാശാല പ്രത്യേക സെനറ്റ് യോഗം നിയമവിരുദ്ധമാണെന്ന് അജണ്ട പാസാക്കി. മന്ത്രി ആര്‍ ബിന്ദു അധ്യക്ഷയായ യോഗത്തിന്റേതാണ് തീരുമാനം 66അംഗ ഭൂരിപക്ഷത്തിന്റെ അജണ്ടയാണ് പാസാക്കിയത്.
സെർച്ച് കമ്മിറ്റിയിലേക്ക് സർവ്വകലാശാലാ താത്ക്കാലിക വിസി രണ്ടുപേരുകൾ സ്വന്തം നിലയ്ക്ക് കയ്യിൽ കരുതിയിരുന്നു. സർവകലാശാല ആക്ടിന് വിരുദ്ധമായ ഈ നീക്കം സെനറ്റ് അംഗങ്ങൾ അംഗീകരിച്ചില്ല. ഗവർണർ നിർദേശിച്ച ബിജെപി പ്രതിനിധികൾ വിസിയെ പിന്താങ്ങി.
സെനറ്റ് പിരിഞ്ഞതോടെ എം വിൻസെൻ്റ് എംഎൽഎയുടെ നേതൃത്വത്തിൽ കോൺഗ്രസ് അംഗങ്ങൾ പ്രതിഷേധിച്ചു.സെർച്ച് കമ്മിറ്റിയിലേക്ക് സർവകലാശാല പ്രതിനിധിയെ നൽകണമെന്ന ഗവർണറുടെ നിർദേശ പ്രകാരം വിസി ഇൻ ചാർജ് മോഹനൻ കുന്നുമ്മൽ ആണ് യോഗം വിളിച്ചത്.
English Sumamry:
Kerala University Special Senate Meeting Illegal, Minister R Bindu; The resolution was not passed in the meeting
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.