ശ്രീ കേരളവർമ്മ കോളജിൽ കോളേജ് യൂണിയൻ ചെയർമാൻ സ്ഥാനത്തേക്ക് നടത്ത തെരഞ്ഞെടുപ്പിലെ വോട്ടുകൾ റീകൗണ്ടിങ് നടത്താൻ ഹൈക്കോടതി ഉത്തരവ്. വീണ്ടും യൂണിയന്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന കെഎസ്‌യുവിന്റെ ആവശ്യം ഹൈക്കോടതി തള്ളി. റീകൗണ്ടിങ് നടത്താന്‍ കോടതി ഉത്തരവിടുകയും ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് ഫലം മരവിപ്പിക്കുകയും ചെയ്തു.
കെഎസ്‌യു സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. ചട്ടപ്രകാരം റിക്കൗണ്ടിങി നടത്തണമെന്നാണ് കോടതിയുടെ നിര്‍ദേശം.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റിട്ടേണിങ് ഓഫീസര്‍ ഹാജരാക്കിയ രേഖകള്‍ നേരത്തെ ഹൈക്കോടതി പരിശോധിച്ചിട്ടുണ്ട്. ചെയര്‍മാന്‍ സ്ഥാനത്തെ തെരഞ്ഞെടുപ്പ് അന്തിമ ഉത്തരവിന് വിധേയമാണെന്നും ഹൈക്കോടതി നേരത്തെതന്നെ വ്യക്തമാക്കിയിട്ടുണ്ട്.
English Summary: kerala varma college union election recount should be done, highcourt
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.