21 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 13, 2024
October 29, 2024
September 26, 2024
September 19, 2024
September 17, 2024
September 11, 2024
August 29, 2024
August 26, 2024
August 15, 2024
July 25, 2024

രണ്ടാമത് കേരളവിഷന്‍ ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

മികച്ച സീരിയല്‍: കുടുംബശ്രീ ശാരദ, നടന്‍: പ്രഭിന്‍, നടി: ഐശ്വര്യ രാംസായി
Janayugom Webdesk
കൊച്ചി
August 29, 2024 7:48 pm

രണ്ടാമത് കേരളവിഷന്‍ ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മലയാള ടെലിവിഷന്‍ രംഗത്തെ പ്രതിഭകള്‍ക്കും കലാമൂല്യമുള്ള സൃഷ്ടികള്‍ക്കും കേരളവിഷന്‍ നല്‍കിവരുന്ന സുപ്രധാന പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. 2024ലെ സീരിയല്‍-പ്രോഗ്രാം വിഭാഗങ്ങളിലായി 16 പുരസ്കാരങ്ങളാണ് ജനകീയ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുത്തത്.

മികച്ച നടനുള്ള പുരസ്കാരത്തിന് സീ കേരളം സംപ്രേഷണം ചെയ്ത ചെമ്പരത്തി എന്ന സീരിയലിലെ അഭിനയത്തിന് പ്രഭിന്‍ അര്‍ഹനായി. ഏഷ്യാനെറ്റിലെ മൗനരാഗം എന്ന സീരിയലിലെ അഭിനയത്തിലൂടെ ഐശ്വര്യ രാംസായി മികച്ച നടിക്കുള്ള പുരസ്കാരത്തിന് അര്‍ഹയായി. മികച്ച സീരിയലിനുള്ള പുരസ്കാരത്തിന് കുടുംബശ്രീ ശാരദയും മികച്ച ജനപ്രീതിയുള്ള സീരിയലിന് ഏഷ്യാനെറ്റിലെ ചെമ്പനീര്‍ പൂവും അര്‍ഹമായി.

മികച്ച നടന്‍ : പ്രഭിന്‍, സീരിയല്‍ ചെമ്പരത്തി, സീ കേരളം

മികച്ച നടി : ഐശ്വര്യ രാംസായി, സീരിയല്‍ മൗനരാഗം, ഏഷ്യാനെറ്റ് 

മികച്ച ജനപ്രീതിയുള്ള നടന്‍ : സാജന്‍ സൂര്യ, സീരിയല്‍ ഗീതാഗോവിന്ദം, ഏഷ്യാനെറ്റ് 

മികച്ച ജനപ്രീതിയുള്ള നടി : റബേക്ക സന്തോഷ്, സീരിയല്‍ കളിവീട്, സൂര്യ ടിവി 

പ്രതിനായക വേഷത്തിലെ മികച്ച നടന്‍ : ജിഷിന്‍ മോഹന്‍, സീരിയല്‍ മണിമുത്ത്, മഴവില്‍ മനോരമ 

പ്രതിനായിക വേഷത്തിലെ മികച്ച നടി: ആന്‍ മാത്യു, സീരിയല്‍ ശ്യാമാംബരം, സീ കേരളം 

ഹാസ്യവേഷത്തിലെ മികച്ച നടന്‍ : റിയാസ് നര്‍മ്മകല, സീരിയല്‍ അളിയന്‍സ്, കൗമുദി ടീവി 

ഹാസ്യവേഷത്തിലെ മികച്ച നടി : നേഹ ശ്രീകുമാര്‍, സീരിയല്‍ മറിമായം, മഴവില്‍ മനോരമ 

മികച്ച സ്വഭാവ നടന്‍ : ആനന്ദ് നാരായണന്‍, സീരിയല്‍ ശ്യാമാംബരം, സീ കേരളം 

മികച്ച സ്വഭാവ നടി : ചിലങ്ക, സീരിയല്‍ കന്യാദാനം, സൂര്യ ടിവി 

മികച്ച അവതാരക : ലക്ഷ്മി നക്ഷത്ര, സ്റ്റാര്‍ മാജിക്, ഫ്ളവേഴ്സ് 

മികച്ച സംവിധായകന്‍ : മഞ്ജു ധര്‍മ്മന്‍, സീരിയല്‍ ചെമ്പനീര്‍ പൂവ്, ഏഷ്യാനെറ്റ് 

മികച്ച ജനപ്രീതിയുള്ള സീരിയല്‍ : ചെമ്പനീര്‍ പൂവ്, ഏഷ്യാനെറ്റ് 

മികച്ച സീരിയല്‍ : കുടുംബശ്രീ ശാരദ, സീ കേരളം 

ഈ വര്‍ഷത്തെ വേറിട്ട പ്രകടനം നടത്തിയ പ്രതിഭ : ജിന്‍റോ, ബിഗ് ബോസ് വിജയി, ഏഷ്യാനെറ്റ് 

മികച്ച ജനപ്രീതിയുള്ള നടി : അമല, സീരിയല്‍ സ്വയംവരം, മഴവില്‍ മനോരമ

അവാര്‍ഡ് ജേതാക്കള്‍ക്കുള്ള പുരസ്കാരങ്ങള്‍ സെപ്തംബര്‍ 5 വൈകീട്ട് 5 മണിമുതല്‍ തൃശ്ശൂര്‍ ഹയാത് റീജന്‍സിയില്‍ നടക്കുന്ന താരാഘോഷ പരിപാടികളില്‍ വിതരണം ചെയ്യും. സിനിമ, സീരിയല്‍, സംഗീത രംഗത്തെ താരങ്ങളും രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും ബിസിനസ് ലീഡേഴ്സും അവാര്‍ഡ് നിശയില്‍ പങ്കെടുക്കും. തുടര്‍ന്ന് പ്രശസ്ത ഗായിക സിതാരയും സംഘവും നയിക്കുന്ന മ്യൂസിക് നൈറ്റും ഉണ്ടായിരിക്കും.

കലൂര്‍ ഐഎംഎ ഹൗസില്‍ നടത്തിയ അവാര്‍ഡ് പ്രഖ്യാപന വാര്‍ത്താസമ്മേളനത്തില്‍ കേരളവിഷന്‍ ചാനല്‍ ചെയര്‍മാൻ പി.എസ്. സിബി, കേരളവിഷന്‍ ചാനല്‍ എംഡി പ്രജേഷ് അച്ചാണ്ടി, സിഒഎ സംസ്ഥാന പ്രസിഡന്‍റ് പ്രവീണ്‍ മോഹന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ബി. സുരേഷ്, സംസ്ഥാന ട്രഷറര്‍ ബിനു ശിവദാസ്,കെസിസിഎല്‍ ചെയര്‍മാന്‍ കെ. ഗോവിന്ദന്‍, സിഡ്കോ പ്രസിഡന്‍റ് വിജയകൃഷ്ണന്‍. കെ, ശിവപ്രസാദ് എം (ചെയർമാൻ yel­low cloud)എന്നിവരാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. 

കെസിസിഎല്‍ എംഡി സുരേഷ് കുമാര്‍, സിഒഎ , സെക്രട്ടറി നിസാര്‍ കോയ പറമ്പില്‍, വൈസ് പ്രസിഡന്‍റ് ജ്യോതികുമാര്‍, വൈസ് പ്രസിഡന്‍റ് രാജ്മോഹൻ, കേരളവിഷന്‍ ഡയറക്ടര്‍ ബോര്‍ഡംഗങ്ങളായ പി.എസ്. രജനീഷ്, ഷുക്കൂര്‍ കോളിക്കര, സുധീഷ് പട്ടണം, സുബ്രഹ്മണ്യന്‍, സിഒഎ സംസ്ഥാന നിര്‍വാഹക സമിതി അംഗങ്ങളായ അബൂബക്കര്‍ സിദ്ദിഖ്, കെവി രാജൻ ബിജുകുമാര്‍ എന്നിവരും പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.