13 February 2026, Friday

വോട്ടർപട്ടിക പരിഷ്കരണം: സംസ്ഥാനത്തെ ഹിയറിങ് നടപടികൾ നാളെ പൂർത്തിയാകും

Janayugom Webdesk
തിരുവനന്തപുരം
February 13, 2026 9:52 am

സംസ്ഥാനത്ത് വോട്ടർപട്ടിക തീവ്ര പരിഷ്കരണത്തിന്റെ ഭാ​ഗമായുള്ള എസ്ഐആർ ഹിയറിങ് നടപടികൾ നാളെ പൂർത്തിയാകും. ഇതുവരെ 101 നിയമസഭാ മണ്ഡലങ്ങളിൽ ഹിയറിങ് പൂർത്തിയായതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ, കാസർഗോഡ്, പാലക്കാട്‌ ജില്ലകളിൽ 100 ശതമാനം ഹിയറിങ് പൂർത്തിയായി.

ഇതിനോടകം 36,89,057 പേർ ഹിയറിങ് നടപടിക്രമങ്ങളുടെ ഭാഗമായതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അവസാനം പുറത്തുവിട്ട കണക്കുകൽ വ്യക്തമാക്കുന്നു. കരട് പട്ടികയിൽ ഉൾപ്പെട്ടവരിൽ ഹിയറിങ്ങിലൂടെ 28,158 പേർ പുറത്തുപോയി. 3,522 മരിച്ചവരെയും വിദേശ പൗരത്വം സ്വീകരിച്ച 1361 പേരെയും താമസം മാറിയ 23,275 പേരെയുമാണ് കരട് പട്ടികയിൽ നിന്ന് ഒഴിവാക്കിയത്. ഈ മാസം 21ന് എസ്ഐആർ അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. എസ്ഐആർ അന്തിമ പട്ടിക പ്രകാരമായിരിക്കും ഈ വർഷത്തെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar