23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 21, 2024
November 18, 2024
November 14, 2024
November 13, 2024
November 13, 2024
November 12, 2024
November 12, 2024
November 11, 2024
November 1, 2024
October 30, 2024

രഞ്ജി ട്രോഫിയിൽ കേരള — ബംഗാൾ മത്സരം സമനിലയിൽ

Janayugom Webdesk
October 29, 2024 8:57 pm

കേരളവും ബംഗാളും തമ്മിലുള്ള രഞ്ജി ട്രോഫി മത്സരം സമനിലയിൽ അവസാനിച്ചു. കേരളം ഒൻപത് വിക്കറ്റിന് 356 റൺസെന്ന നിലയിൽ ഒന്നാം ഇന്നിങ്സ് ഡിക്ലയർ ചെയ്തിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗാൾ മൂന്ന് വിക്കറ്റിന് 181 റൺസെടുത്ത് നില്‍ക്കെ കളി അവസാനിപ്പിക്കുകയായിരുന്നു.

ഏഴ് വിക്കറ്റിന് 267 റൺസെന്ന നിലയിൽ ബാറ്റിങ് തുടങ്ങിയ കേരളത്തിൻ്റെ ഇന്നിങ്സ് 356 വരെ എത്തിച്ചത് സൽമാൻ നിസാറിൻ്റെയും മൊഹമ്മദ് അസറുദ്ദീൻ്റെയും പ്രകടനമാണ്. ഇരുവരും ചേർന്നുള്ള കൂട്ടുകെട്ടിൽ 124 റൺസ് പിറന്നു. 84 റൺസെടുത്ത മൊഹമ്മദ് അസറുദ്ദീനെ മൊഹമ്മദ് കൈഫ് പുറത്താക്കിയപ്പോൾ സൽമാൻ നിസാർ 95 റൺസുമായി പുറത്താകാതെ നിന്നു. നേരത്തെ ആറ് വിക്കറ്റിന് 83 റൺസെന്ന നിലയിൽ വലിയ തകർച്ച നേരിട്ട കേരളത്തിൻ്റേത് ഉജ്ജ്വല തിരിച്ചു വരവായിരുന്നു. 84 റൺസെടുത്ത ജലജ് സക്സേനയും സൽമാൻ നിസാറും ചേർന്നായിരുന്നു കേരളത്തെ കരകയറ്റിയത്. ബംഗാളിന് വേണ്ടി ഇഷാൻ പോറൽ ആറ് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗാളിന് ഓപ്പണർമാർ മികച്ച തുടക്കം നല്കി. ഒന്നാം വിക്കറ്റിൽ 101 റൺസ് പിറന്നു. ശുവം ദേ 67ഉം സുദീപ് ചാറ്റർജി 57ഉം റൺസെടുത്തു. തുടർന്ന് അടുത്തടുത്ത ഇടവേളകളിൽ മൂന്ന് വിക്കറ്റുകൾ നഷ്ടമായെങ്കിലും സുദീപ് കുമാറും അനുസ്തുപ് മജുംദാറും ചേർന്ന് ബംഗാൾ ഇന്നിങ്സിനെ കരകയറ്റി. കേരളത്തിന് വേണ്ടി ആദിത്യ സർവാടെ രണ്ടും ജലജ് സക്സേന ഒരു വിക്കറ്റും വീഴ്ത്തി.

മഴയെ തുടർന്ന് ആദ്യ ദിവസം പൂർണ്ണമായും രണ്ടാം ദിവസം ഭാഗികമായും കളി തടസ്സപ്പെട്ടിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.