6 December 2025, Saturday

Related news

December 6, 2025
December 5, 2025
December 4, 2025
December 4, 2025
December 3, 2025
December 3, 2025
December 2, 2025
December 2, 2025
November 30, 2025
November 30, 2025

കേരളം ഇന്ന് കർണാടകയ്ക്കെതിരെ

Janayugom Webdesk
തിരുവനന്തപുരം
November 1, 2025 7:59 am

രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളം ഇന്ന് കർണാടകയെ നേരിടും. തിരുവനന്തപുരം മംഗലപുരത്തെ കെസിഎ സ്റ്റേഡിയത്തിലാണ് മത്സരം. ഈ വേദിയിൽ നടക്കുന്ന ആദ്യ ഫസ്റ്റ് ക്ലാസ് മത്സരമെന്ന പ്രത്യേകത കൂടി കേരള — കർണാടക പോരാട്ടത്തിനുണ്ട്. ഈ സീസണിൽ കേരളത്തിന്റെ മൂന്നാം മത്സരമാണ് ഇത്. ആദ്യ മത്സരത്തിൽ മഹാരാഷ്ട്രയ്ക്കും രണ്ടാം മത്സരത്തിൽ പഞ്ചാബിനുമെതിരെ കേരളം ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങിയിരുന്നു. അതിനാൽ കർണാടകയ്ക്കെതിരെ മികച്ച പ്രകടനം ലക്ഷ്യമിട്ടാണ് കേരളം കളിക്കാനിറങ്ങുക. രണ്ട് മത്സരങ്ങളിൽ നിന്ന് നിലവിൽ രണ്ട് പോയിന്റ് മാത്രമാണ് കേരളത്തിനുള്ളത്.
കർണാടകയ്ക്കെതിരായ മത്സരത്തിന് മുന്നോടിയായി ടീമിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. 

കഴിഞ്ഞ മത്സരത്തിനിടെ പരിക്കേറ്റ സൽമാൻ നിസാറിനെയും പഞ്ചാബിനെതിരെ ഇന്നിങ്സ് ഓപ്പൺ ചെയ്ത വത്സൽ ഗോവിന്ദിനെയും ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. ഓസ്ട്രേലിയൻ പര്യടനത്തിലായതിനാൽ സഞ്ജു സാംസനും നിലവിൽ ടീമിനൊപ്പമില്ല. പകരക്കാരായി കൃഷ്ണപ്രസാദ്, വൈശാഖ് ചന്ദ്രൻ എന്നിവരെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മുൻ ഇന്ത്യൻ താരം മായങ്ക് അഗർവാളിന്റെ നേതൃത്വത്തിൽ ഇറങ്ങുന്ന കർണാടക ടീം ശക്തമാണ്. കരുൺ നായർ, അഭിനവ് മനോഹർ, ശ്രേയസ് ഗോപാൽ, തുടങ്ങിയ കരുത്തരടങ്ങിയതാണ് കർണ്ണാടക ടീം. കഴിഞ്ഞ മത്സരത്തിൽ കരുൺ നായർ പുറത്താകാതെ 174 റൺസ് നേടിയിരുന്നു. രണ്ട് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റാണ് കർണാടകയ്ക്കുള്ളത്.

Kerala State - Students Savings Scheme

TOP NEWS

December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 6, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.