പാൽ ഉല്പാദനത്തിൽ രാജ്യത്ത് ഒന്നാമതെത്തുന്നതിനുള്ള പദ്ധതികൾ സംസ്ഥാനത്ത് നടപ്പിലാക്കുമെന്ന് ക്ഷീര വികസന മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. ക്ഷീര വികസന വകുപ്പിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും സഹകരണത്തോടെയായിരിക്കും പദ്ധതികൾ നടപ്പിലാക്കുകയെന്ന് ആലുവയിൽ ക്ഷീര സംഗമം ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു.
പ്രാദേശികതലത്തിൽ കാലിത്തീറ്റ ഉല്പാദിപ്പിക്കുന്നവർക്കുള്ള ധനസഹായ പദ്ധതിയായ എൻസിഎഫ്ആർന്റെ ജില്ലാതല ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. പ്രാദേശിക തലത്തിൽ കാലിത്തീറ്റ ഉല്പാദിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചാൽ കന്നുകാലികൾക്കുള്ള തീറ്റച്ചെലവ് കുറയ്ക്കാനാവുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. എറണാകുളം ജില്ലയിൽ ആദ്യമായി ഇത്തരത്തിൽ കാലിത്തീറ്റ ഉല്പാദിപ്പിച്ച പറവൂർ ബ്ലോക്കിലെ കോട്ടയിൽ കോവിലകം ക്ഷീര സംഘത്തിനുള്ള സഹായം ചടങ്ങിൽ കൈമാറി.
പ്രാദേശികമായി ലഭ്യമാകുന്ന ഉപ ഉല്പന്നങ്ങളായ മരച്ചീനി, ചക്കക്കുരു, തവിടുകൾ, തേങ്ങാപ്പിണ്ണാക്ക് എന്നിവ പരമാവധി ഉപയോഗപ്പെടുത്തി അതോടൊപ്പം പരുത്തി, സോയ തവിടുകൾ എന്നിവ ചേർത്ത് പോഷക സമ്പുഷ്ടമായ കാലിത്തീറ്റ കുറഞ്ഞ ചെലവിൽ നിർമ്മിക്കുന്നതിന് ക്ഷീര സംഘത്തെ പ്രാപ്തമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. അഞ്ച് ലക്ഷം രൂപ വരെ പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നു. അതിൽ 3.75 ലക്ഷം രൂപ ക്ഷീര വികസന വകുപ്പ് സബ്സിഡിയായി നൽകും.
സംസ്ഥാനത്ത് എൻസിഎഫ്ആർ പദ്ധതി പ്രകാരം മൂന്ന് സംഘങ്ങളെയാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്നും മന്ത്രി അറിയിച്ചു. ജില്ലയിലെ മികച്ച ക്ഷീര കർഷകരെ ചടങ്ങിൽ ആദരിച്ചു. അൻവർ സാദത്ത് എംഎൽഎ അധ്യക്ഷനായി.
english summary;Kerala will be number one in milk production: Minister J Chinchurani
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.