22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 22, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 19, 2024
December 19, 2024
December 19, 2024

കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിൻ വിനോദ യാത്ര ജൂൺ നാലിന്

Janayugom Webdesk
കൊച്ചി
May 2, 2024 7:33 pm

വിനോദ സഞ്ചാരികൾക്കായി ഇന്ത്യൻ റെയില്‍വേ അവതരിപ്പിച്ച ഭാരത് ഗൗരവ് യാത്രയിൽ ഉൾപ്പെടുത്തി കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിൻ വിനോദ യാത്രാ സംഘം ജൂൺ നാലിന് തിരുവനന്തപുരത്ത് നിന്നും മഡ്ഗാവിലേക്ക് പുറപ്പെടുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 

കൊച്ചി ആസ്ഥാനമായ പ്രിൻസി വേൾഡ് ട്രാവൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് ചെന്നൈയിലെ എസ്ആർഎംപിആർ ഗ്രൂപ്പുമായി സഹകരിച്ച് നാലു ദിവസത്തെ വിനോദയാത്ര ആസൂത്രണം ചെയ്തിട്ടുള്ളത്. ഗോവയിലെ പ്രീമിയം ഹോട്ടലുകളിൽ രണ്ടു രാത്രി താമസവും മഡ്ഗാവിൽ നഗരയാത്രയും കാസിനോകൾ, ബോട്ട് ക്രൂയിസ് പാർട്ടികൾ ഉൾപ്പടെ യാത്രികരുടെ ഇഷ്ടാനുസരണം അവസരങ്ങൾ ഉപയോഗപ്പെടുത്താൻ കഴിയുമെന്ന് അവർ പറഞ്ഞു. 

തിരുവനന്തപുരത്ത് നിന്നും മുബൈയിലേക്ക് നാലുദിവസത്തെ യാത്രയും അയോദ്ധ്യ, വാരാണസി, പ്രയാഗരാജ് എന്നിവിടങ്ങളിലേക്ക് എട്ടു ദിവസത്തെ യാത്രയും ഒരുക്കിയിട്ടുണ്ടെന്ന് അവർ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് 8089021114,8089021114,8089041114 നമ്പറിൽ ബന്ധപ്പെടണം. വാർത്താസമ്മേളനത്തിൽ പ്രിൻസി ട്രാവൽസ് എംഡി ഇ എക്സ് ബേബി തോമസ്, ഡയറക്ടർ ഡോ ദേവിക മേനോൻ, ടൂർ പാർട്ണർ മിജു സി മൊയ്ദു എന്നിവർ പങ്കെടുത്തു.

Eng­lish Summary:Kerala’s first pri­vate train excur­sion on June 4
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.