8 September 2024, Sunday
KSFE Galaxy Chits Banner 2

Related news

September 7, 2024
September 6, 2024
September 6, 2024
September 6, 2024
September 5, 2024
September 2, 2024
August 31, 2024
August 29, 2024
August 28, 2024
August 27, 2024

കേരളത്തിന് കരുത്ത് പകരുന്നത് വിദ്യാഭ്യാസ രംഗത്തെ നേട്ടം: വി എസ് സുനിൽകുമാർ

Janayugom Webdesk
വെള്ളിക്കുളങ്ങര
November 5, 2023 10:02 pm

ലോകത്തിന് മുന്നിൽ തല ഉയർത്തിപിടിച്ച് നിൽക്കാൻ കേരളത്തിന് കരുത്ത് പകരുന്നത് കേരളം വിദ്യാഭ്യാസ രംഗത്ത് കൈവരിച്ച നേട്ടമെന്ന് മുൻ മന്ത്രിയും സിപിഐ സംസ്ഥാന കൗണ്‍സിലംഗവുമായ വി എസ് സുനിൽകുമാർ. വെള്ളിക്കുളങ്ങര ഗ്രാമീണ വായനശാല “കേരളപ്പിറവിയ്ക്ക് ശേഷം കേരളം കൈവരിച്ച നേട്ടങ്ങൾ” എന്ന വിഷയത്തിൽ സംഘടിപ്പിച്ച കേരളീയം സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളം ലോകത്തിന് തന്നെ മാതൃകയായ സംസ്ഥാനമായി മാറിയത് 1956ൽ തെരഞ്ഞെടുക്കപ്പെട്ട കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ ഇച്ഛാശക്തിയോടെയുള്ള ഇടപെടലിലാണ്. കേരളത്തിൽ നടന്ന നവോത്ഥാന സാമൂഹിക പ്രവർത്തനങ്ങളിലൂടെ നമ്മുടെ മതേതരത്വ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച വികസനം ജാതി വിവേചനം ഇല്ലാതാക്കിയതും കുടികിടപ്പുകാരനും കൃഷിക്കാരനും ആദിവാസിക്കും ഭൂമി നൽകിയതും കേരളപ്പിറവിയ്ക്ക് ശേഷം കേരളം കൈവരിച്ച നേട്ടങ്ങൾ ആണ്.

കേരളത്തിൽ ജാതീയമായി പിന്നോക്കം നിൽക്കുന്നവരെ ജന്മികൾ അടിമകളാക്കി വച്ചിരുന്ന കാലത്ത് നിന്നും എല്ലാവർക്കും ഒരുപോലെ വിവേചനമില്ലാതെ ജീവിക്കാനുള്ള അവകാശം ഉറപ്പുവരുത്തി. ദാരിദ്ര്യമില്ലാത്ത, പട്ടിണി കിടക്കാത്ത സമൂഹത്തെ വാർത്തെടുക്കാൻ നമുക്ക് സാധിച്ചു എന്നത് കേരളത്തിന്റെ വിജയമാണ്. അങ്കണവാടികൾ മുതൽ ഉന്നത വിദ്യാഭ്യസ മേഖലയിൽ വരെ വലിയ കുതിച്ച് ചാട്ടമുണ്ടായി. സ്ത്രീകൾക്ക് മികച്ച വിദ്യാഭ്യാസവും ജോലിയും ഉറപ്പുവരുത്താനായി. ആരോഗ്യ മേഖലയിൽ ഏറ്റവും കൂടുതൽ മെഡിക്കൽ കോളജ് ആശുപത്രികളുടെ സേവനത്തിലൂടെ സൗജന്യ ചികിത്സ ഉറപ്പുവരുത്താനും സാധിച്ചതായി വി എസ് സുനില്‍കുമാര്‍ പറഞ്ഞു.
ചടങ്ങില്‍ മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ജൈവകൃഷി പ്രചാരകൻ പി വി വേലായുധൻ, ചാലക്കുടി താലൂക്ക് തല വായനാമത്സരങ്ങളില്‍ വിജയികളായ വീണ വിലാസ്, നാഥേല്‍ ബി താണിക്കല്‍ എന്നിവരെ അനുമോദിച്ചു.

വായനശാല പ്രസിഡന്റ് പി ജി മോഹനൻ അധ്യക്ഷത വഹിച്ചു. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വി ബി മുഖ്യാതിഥിയായിരുന്നു. കൊടകര ബ്ലോക്ക് പഞ്ചായത്ത് അംഗം സജിത രാജീവ്, ഗ്രാമപഞ്ചായത്തംഗങ്ങളായ സൂരജ് കെ എസ്, ചിത്ര സുരാജ്, ഷൈബി സജി, ഷാന്റോ കൈതാരത്ത്, കെ ആര്‍ ഔസേപ്പ്, ചാലക്കുടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് എം കെ ബാബു, എക്സിക്യൂട്ടീവംഗം എൻ എസ് വിദ്യാധരൻ, മറ്റത്തൂര്‍ ഗ്രന്ഥശാല നേതൃസമിതി കണ്‍വീനര്‍ ഹക്കീം കളിപ്പറമ്പില്‍ എന്നിവര്‍ സംസാരിച്ചു. വായനശാല സെക്രട്ടറി ഇ എച്ച് സഹീര്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി എ യു ഷിഹാബുദ്ധീൻ നന്ദിയും പറഞ്ഞു.

Eng­lish Summary:Kerala’s strength is due to achieve­ments in the field of edu­ca­tion: VS Sunilkumar
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.