ഗവര്‍ണര്‍ക്കേതിരായ പോരാട്ടത്തില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ കേരളവും,തമിഴ് നാടും.ഗവര്‍ണര്‍ക്കെതിരായ നിലപാടില്‍ പിന്തുണ തേടി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ കേരള സര്‍ക്കാരിന് കത്തയച്ചിരുന്നു. ഇതിനുള്ള മറുപടി കത്തിലാണ് എല്ലാവിധ പിന്തുണയും തമിഴ് നാടിന് ഉറപ്പു നല്‍കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ് നാടിനെ അറിയിച്ചത്
ഗവര്‍ണര്‍മാര്‍ ബില്ലുകളില്‍ ഒപ്പിടുന്നില്ലെന്നാണ് സ്റ്റാലിന്‍ ഉന്നയിച്ച പ്രധാന ആരോപണം. ഗവര്‍ണര്‍മാര്‍ക്കെതിരെ പ്രമേയം പാസാക്കണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെടുന്നു. സ്റ്റാലിന്റെ നിര്‍ദേശം ഗൗരവതരമാണെന്നും പരിഗണനയിലുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ഫെഡറൽ സംവിധാനങ്ങളുടെ അധികാരത്തിന് മേലുള്ള കടന്നു കയറ്റം ഗവർണർമാർ നടത്തുന്നതായി കേരള, തമിഴ്‌നാട് മുഖ്യമന്ത്രിമാർ അഭിപ്രായപ്പെടുന്നു. ബില്ലുകളെ സംബന്ധിച്ച് വ്യക്തത വരുത്തിയിട്ടും ഗവർണർമാർ ഒപ്പിടാത്ത സാഹചര്യമാണുള്ളതെന്നും ഇരുസർക്കാരുകളും പറയുന്നു.
English Summary:
Kerala’s support to Tamil Nadu in the fight against the governor
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.