28 February 2026, Saturday

Related news

February 26, 2026
February 12, 2026
February 10, 2026
February 9, 2026
January 8, 2026
December 29, 2025
December 19, 2025
December 15, 2025
December 4, 2025
December 2, 2025

സി കെ നായിഡു ട്രോഫിയിൽ കേരളത്തിന് തുടർച്ചയായ മൂന്നാം വിജയം; ഗോവയെ തോൽപ്പിച്ചത് 243 റൺസിന്

Janayugom Webdesk
തിരുവനന്തപുരം
February 9, 2026 7:02 pm

23 വയസ്സിൽ താഴെയുള്ളവർക്കായുള്ള സി കെ നായിഡു ട്രോഫിയിൽ ഗോവയ്ക്കെതിരെ കേരളത്തിന് കൂറ്റൻ വിജയം. 243 റൺസിനാണ് കേരളം ഗോവയെ തോൽപ്പിച്ചത്. 364 റൺസ് വിജയലക്ഷ്യവുമായി കളിക്കാനിറങ്ങിയ ഗോവ 120 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. അഞ്ച് വിക്കറ്റെടുത്ത കൈലാസ് ബി നായരാണ് കേരള ബൗളിങ് നിരയിൽ തിളങ്ങിയത്. ടൂർണമെന്റിൽ കേരളത്തിന്റെ തുടർച്ചയായ മൂന്നാം വിജയമാണിത്. കഴിഞ്ഞ മത്സരങ്ങളിൽ കേരളം ജമ്മു കാശ്മീരിനെയും മേഘാലയയെയും തോൽപ്പിച്ചിരുന്നു.

സ്കോർ: കേരളം: ഒന്നാം ഇന്നിങ്സ് — 255, രണ്ടാം ഇന്നിങ്സ് — 279 ഗോവ: ഒന്നാം ഇന്നിങ്സ് — 171, രണ്ടാം ഇന്നിങ്സ് — 120

മൂന്ന് വിക്കറ്റിന് 63 റൺസെന്ന നിലയിൽ അവസാന ദിവസം കളി തുടങ്ങിയ ഗോവയ്ക്ക് തുടക്കത്തിലേ തിരിച്ചടിയേറ്റു. 25 റൺസെടുത്ത ശന്തനു നെവാഗിയെ, എ ജിഷ്ണു എൽ ബി ഡബ്ല്യുവിൽ കുടുക്കിയതോടെ ഗോവയുടെ തകർച്ചയ്ക്ക് തുടക്കമായി. പിന്നീട് വന്ന ബാറ്റർമാർക്കൊന്നും കേരളത്തിന്റെ ബൗളിങ് ആക്രമണത്തിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി കേരളം ആദ്യ സെഷനിൽ തന്നെ വിജയം സ്വന്തമാക്കി. കൈലാസ് ബി നായർ അഞ്ചും ജെ എസ് അനുരാജ് രണ്ടും പവൻരാജ്, ഷോൺ റോജർ, എ ജിഷ്ണു എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. അടുത്ത മത്സരത്തിൽ ജാർഖണ്ഡാണ് കേരളത്തിന്റെ എതിരാളി. 13നാണ് മത്സരം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.