22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 2, 2024
November 28, 2024
November 15, 2024
October 29, 2024
October 26, 2024
October 25, 2024
October 25, 2024
October 22, 2024
October 16, 2024
October 12, 2024

കേരളത്തിലെ യുവജനത ലോകത്തിന് മാതൃക: മന്ത്രി കെ രാജൻ

Janayugom Webdesk
തൃശൂര്‍
September 3, 2024 3:09 pm

“വീടൊരുക്കാം വയനാടിന് “എന്ന മുദ്രാവാക്യത്തോടെ വയനാടിന് പത്ത് വീടുകൾ നിർമ്മിച്ചു നൽകുവാനുള്ള ധനസമാഹരണത്തിന് നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരിങ്ങോട്ടുകരയിൽ മുണ്ടക്കൈ നഗർ എന്ന് നാമകരണം ചെയ്ത് യൂത്ത് മാർക്കറ്റ് ആരംഭിച്ചു. റവന്യൂ മന്ത്രി കെ രാജൻ പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ചു. വയനാടിന്റെ ദു:ഖത്തിൽ പങ്കുചേർന്നും രക്ഷാ പ്രവർത്തനത്തിലും സന്നദ്ധ സേവനമുഖത്തും അണിനിരന്ന കേരളത്തിലെ യുവജനത ലോകത്തിന് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. 

മുൻ മന്ത്രി വി എസ് സുനിൽകുമാർ മുഖ്യാതിഥിയായി. ഉദ്ഘാടന വേദിയിൽ വെച്ച് വി എസ് സുനിൽകുമാർ തന്റെ ഒരു മാസത്തെ പെൻഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. സി സി മുകുന്ദൻ എംഎല്‍എ, സിപിഐ സംസ്ഥാന കൗൺസിൽ അംഗങ്ങളായ കെ പി സന്ദീപ്, ഷീന പറയങ്ങാട്ടിൽ, നാട്ടിക മണ്ഡലം സെക്രട്ടറി സി ആർ മുരളീധരൻ തുടങ്ങിയവർസംസാരിച്ചു. എഐവൈഎഫ് ജില്ലാ സെക്രട്ടറി പ്രസാദ് പറേരി ആദ്യ വില്പന നിർവ്വഹിച്ചു. താന്ന്യം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശുഭ സുരേഷ് പങ്കെടുത്തു. ഒരാഴ്ചക്കാലമാണ് യൂത്ത് മാർക്കറ്റിന്റെ പ്രവർത്തനം. ഓരോ ദിവസവും ഓരോ മേഖല കമ്മിറ്റിയാണ് മാർക്കറ്റ് തുറന്ന് പ്രവർത്തിക്കുന്നത്. വിൽപ്പനയിൽ നിന്ന് ലഭിക്കുന്ന ലാഭവിഹിതം എഐവൈഎഫ് സംസ്ഥാന കമ്മിറ്റി നിർമ്മിക്കുന്ന പത്ത് വീടുകളുടെ നിർമ്മാണത്തിലേക്ക് നൽകും. എഐവൈഎഫ് മണ്ഡലം പ്രസിഡന്റ് എം ജെ സജൽകുമാർ അധ്യക്ഷതയും വഹിച്ചു. സെക്രട്ടറി വൈശാഖ് അന്തിക്കാട് സ്വാഗതവും സംഗീത മനോജ് നന്ദിയും പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.