റേഷൻ കടകൾ വഴി വിതരണം ചെയ്യുന്നതിന് മണ്ണെണ്ണ തരുന്ന പദ്ധതി കേന്ദ്ര സർക്കാർ ഘട്ടംഘട്ടമായി നിർത്തലാക്കുന്നു. കേരളത്തിനുള്ള മണ്ണെണ്ണ വിഹിതം വർധിപ്പിക്കണമെന്ന മന്ത്രി ജി ആർ അനിലിന്റെ ആവശ്യം തള്ളിക്കൊണ്ടാണ് കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നിലപാട്.
സംസ്ഥാനത്ത് മണ്ണെണ്ണ ഉപയോഗിച്ച് മത്സ്യബന്ധനത്തിൽ ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾക്കായി ഓണക്കാലത്ത് 5,000 കിലോലിറ്റർ മണ്ണെണ്ണ ഉടൻ അനുവദിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടിരുന്നു. അതിനും കേന്ദ്രം അനൂകൂ മറുപടി നല്‍കിയില്ല. നിലവിൽ നൽകുന്ന പിഡിഎസ് മണ്ണെണ്ണ വിഹിതം ഒരു സംസ്ഥാനത്തിന് മാത്രമായി വർധിപ്പിക്കാൻ കഴിയില്ലെന്നാണ് കേന്ദ്ര നയം. എന്നാൽ നോൺ പിഡിഎസ് വിഹിതമായി മണ്ണെണ്ണ അനുവദിക്കുന്ന കാര്യം അനുഭാവപൂർവം പരിഗണിക്കാമെന്നാണ് കേന്ദ്ര മന്ത്രി പറയുന്നത്.
അതേസമയം മണ്ണെണ്ണ ഉപയോഗിച്ചുള്ള മത്സ്യബന്ധനം പരമാവധി നിരുത്സാഹപ്പെടുത്തണമെന്നും മത്സ്യബന്ധന യാനങ്ങളിൽ സിഎൻജി എൻജിനുകൾ ഘടിപ്പിക്കണമെന്നുമാണ് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടത്. കേന്ദ്ര മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ മന്ത്രി അഡ്വ. ജി ആർ അനിലിനൊപ്പം സംസ്ഥാന സർക്കാറിന്റെ ഡല്‍ഹിയിലെ പ്രതിനിധി കെ വി തോമസ്, പൊതുവിതരണ വകുപ്പ് കമ്മിഷണർ ഡോ. ഡി സജിത് ബാബു എന്നിവരും ഉണ്ടായിരുന്നു.
English Sammury: Center will no longer provide kerosene for distribution through ration shops
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.