9 March 2026, Monday

Related news

March 9, 2026
March 6, 2026
March 3, 2026
February 27, 2026
February 26, 2026
February 26, 2026
February 25, 2026
February 25, 2026
February 19, 2026
February 17, 2026

കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ മാനദണ്ഡങ്ങളെ വെല്ലുവിളിച്ച് കെ സുധാകരന്‍ കണ്ണൂരില്‍ മത്സരിക്കുമെന്ന്

Janayugom Webdesk
തിരുവനന്തപുരം
March 9, 2026 4:26 pm

കണ്ണൂരില്‍ നിന്നും നിയമസഭയിലേക്ക് മത്സരിക്കുമെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് കൂടിയായ കെ സുധാകരന്‍. എന്നാല്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് തീരുമാനം എംപിമാര്‍ ആരും നിയമസഭയിലേക്ക് മത്സരിക്കേണ്ട എന്നാണ്. ആ തീരുമനത്തെയാണ് സുധകാരന്‍ വെല്ലുവിളിച്ചിരിക്കുന്നത് . എംപിമാരായ ശശിതരൂര്‍, കെ സുധാകരന്‍, അടൂര്‍ പ്രകാശ്, കൊടിക്കുന്നില്‍ സുരേഷ്, ഷാഫി പറമ്പില്‍ തുടങ്ങിയവരെല്ലാം അസംബ്ലീ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുവാന്‍ ശ്രമിച്ചിരുന്നു .

എംപി സ്ഥാനം ഒഴിവാക്കി എംഎൽഎ ആകണമെന്നും മന്ത്രിയാകണമെന്നുമുള്ള ആഗ്രഹം കെ സുധാകരൻ ഇതിനോടകം പല നേതാക്കളോടും പറഞ്ഞിട്ടുണ്ടെന്നാണ് വിവരം.കെ സുധാകരന് മാത്രം നിയമസഭയിലേക്ക് മത്സരിക്കാൻ ഹൈക്കമാന്റിന്‍റെ അനുമതി ഉണ്ടെന്നാണ് അദ്ദേഹത്തിന്‍റെ അനുയായികൾ പ്രചരിപ്പിക്കുന്നത്.കെ സുധാകരന് മാത്രം ഇളവ് നൽകിയാൽ നാലഞ്ച് എംപിമാർ കൂടി നിയമസഭയിലേക്ക് ഇറങ്ങാൻ തയ്യാറായി നിൽക്കുന്നതിനാൽ കെപിസിസി നേതൃത്വം അനുകൂലമല്ല.

നേരത്തെ കണ്ണൂരിൽ താൻ മത്സരിക്കണമോയെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും ഇതുവരെ അക്കാര്യം പാര്‍ട്ടി ചോദിച്ചിട്ടില്ലെന്നും കെ സുധാകരൻ പറഞ്ഞിരുന്നു. കണ്ണൂരിൽ മത്സരിക്കുമോയെന്ന് പാര്‍ട്ടി ചോദിക്കുമെന്നാണ് കരുതുന്നത്. അത്തരത്തിലൊരു ചോദ്യം ഉണ്ടായാൽ അപ്പോള്‍ നിലപാട് പറയുമെന്നും ചോദിക്കാതെ താൽപര്യം അറിയിക്കില്ലെന്നും കെ സുധാകരൻ പറഞ്ഞിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.