പഞ്ചാബി ഗായകന് സിദ്ധു മൂസേവാല കൊലപാതക കേസിലെ മുഖ്യപ്രതി ദീപക് ടിനു പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. ശനിയാഴ്ച രാത്രി പഞ്ചാബിലെ മാന്‍സ ജില്ലയില്‍വെച്ചാണ് സംഭവം. മാന്‍സ പൊലീസ് രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസില്‍ ദീപകിനെ ഗോയിന്ദ്ബാല് സാഹിബ് ജയിലിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് ടിനു രക്ഷപ്പെട്ടതായാണ് വിവരം. പ്രതിയെ പിടികൂടാനായി ഊര്‍ജിതമായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
മെയ് 29നാണ് ഗായകന് സിദ്ധു മൂസേവാല വെടിയേറ്റ് കൊല്ലപ്പെട്ടത്. അടുത്ത ബന്ധുക്കള്‍ക്കൊപ്പം ജീപ്പില്‍ വീട്ടിലേക്ക് വരികയായിരുന്ന സിദ്ധുവിന് നേരെ ഒരുസംഘം വെടിയുതിര്‍ക്കുകയായിരുന്നു. പിന്നാലെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ലോറന്‍സ് ബിഷ്ണോയി സംഘത്തിലെ ഗോള്‍ഡി ബ്രാര്‍ രംഗത്തെത്തി. കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചനയ്ക്ക് പിന്നില്‍ 24 പ്രതികളുണ്ടെന്നാണ് പോലീസ് ചാര്‍ജ്ഷീറ്റില്‍ പറയുന്നത്.
English Summary: Key Accused In Sidhu Moose Wala Murder Escapes From Police Custody
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.