
ഷാർജ ഇന്ത്യൻഅസോസിയേഷനു കീഴിലുള്ള ഷാർജ ഇന്ത്യൻ സ്‌കൂളിലേക്ക് പതിവു പോലെ കെ ജിയിലേക്കുള്ള പ്രവേശനത്തിനുള്ള അപേക്ഷ കൂടിയപ്പോൾ സ്‌കൂൾ മാനേജ്‌മെന്റ് നറുക്കെടുപ്പിലൂടെ വിദ്യാർത്ഥികളെ തെരഞ്ഞെടുത്തു. 1578 അപേക്ഷകളാണ് ഇത്തവണ കെ ജി യിലേക്കുണ്ടായിരുന്നത്.ഇതാകട്ടെ പ്രവേശനാനുമതി 952 വിദ്യാർത്ഥികൾക്കും.
അസോസിയേഷന്റെ കീഴിലുള്ള ഗൾഫ് റോസ് നേഴ്‌സറിയിൽ നിന്നുള്ള കുട്ടികൾക്കും , സിബ്ളിംഗ് കാറ്റഗറിയിലുള്ള (സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ സഹോദരങ്ങൾ)കുട്ടികൾക്കും സ്റ്റാഫംഗങ്ങളുടെ കുട്ടികൾക്കും
ശേഷം ഒഴിവു വരുന്ന 100 സീറ്റുകളിലേക്കാണ് നറുക്കെടുപ്പ് നടന്നത്. നറുക്കെടുപ്പിലൂടെ 50 വീതം ആൺകുട്ടികളെയും പെൺകുട്ടികളെയുമാണ് തെരഞ്ഞെടുത്തത്.രക്ഷിതാക്കൾക്കൊപ്പമെത്തിയ ഏറ്റവും പ്രായം കുറഞ്ഞ രണ്ട് കുഞ്ഞുങ്ങളാണ് നറുക്കെടുപ്പിന് തുടക്കം കുറിച്ചത്.
സീറ്റുകൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും തുല്യമായി വീതിക്കുകയാണ് പതിവ്. ഇരട്ടക്കുട്ടികളായവരിൽ ഒരാൾ തിരഞ്ഞെടുക്കപ്പെട്ടാൽ രണ്ടു പേർക്കും പ്രവേശന അനുമതി ലഭിച്ചിരുന്നു. ഇതിലൊരു ഇരട്ടക്കുട്ടികളിൽ രണ്ടു പേർക്കും നറുക്കെടുപ്പിലൂടെ അവസരം കിട്ടിയത്. കൗതുകമായി. കാലത്തു തന്നെ രക്ഷിതാക്കൾ ഷാർജ ഇന്ത്യൻ സ്‌കൂൾ ഗുബൈബയിൽ നറുക്കെടുപ്പിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് നിസാർ തളങ്കര,ജനറൽ സെക്രട്ടറി ശ്രീപ്രകാശ്,വൈസ് പ്രസിഡണ്ട് പ്രദീപ് നെന്മാറ,ജോയിന്റ് ജനറൽ സെക്രട്ടറി ജിബി ബേബി, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ പ്രഭാകരൻ പയ്യന്നൂർ, മുരളീധരൻഇടവന, അനീസ് റഹ്മാൻ, യൂസഫ് സഗീർ,സജി മണപ്പാറ,ജെ എസ് ജേക്കബ്,നസീർ കുനിയിൽ എന്നിവർ ചേർന്നാണ് നറുക്കെടുപ്പുകൾ പൂർത്തിയാക്കിയത്.
പ്രിൻസിപ്പൽ പ്രമോദ് മഹാജൻ, വൈസ് പ്രിൻസിപ്പൽ ഷിഫ്‌ന നസ്‌റുദ്ദീൻ,കെ ജി വൺ സൂപ്പർവൈസർമാരായ സുനില അനിൽ,കെ ജി ടു സൂപ്പർവൈസർ മലിഹാ ജുനൈദി തുടങ്ങിയവർ നേതൃത്വം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.