30 January 2026, Friday

സർക്കാർ തീരുമാനം ആശ്വാസകരമെന്ന് ഖാദിഗ്രാമ വ്യവസായ ബോർഡ്

Janayugom Webdesk
തിരുവനന്തപുരം
July 26, 2025 7:28 pm

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ സ്വന്തവും അല്ലെങ്കിൽ മറ്റ് ഏജൻസികൾ വിട്ടു നൽകിയതുമായ സ്ഥലത്ത് നിലവിലുള്ള ഖാദി യൂണിറ്റുകൾക്ക് ഖാദി ഗ്രാമ വ്യവസായ കെട്ടിട നിർമ്മാണത്തിനും അറ്റകുറ്റ പണികൾ നടത്തുന്നതിനും ചർക്കകളും തറികളും മറ്റ് ഉപകരണങ്ങളും വാങ്ങി നൽകുന്നതിനും 100 ശതമാനം സബ്സിഡി നൽകാൻ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് സർക്കാർ അനുമതി നൽകി. 100 ശതമാനം സബ്സിഡി അനുവദിച്ചു നൽകിയ സർക്കാർ ഉത്തരവ് ഖാദി മേഖലയിൽ ഉണർവേകുന്നതും തൊഴിലിടങ്ങളിൽ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതും ചെറുപ്പക്കാരും സ്ത്രീകളുമടക്കം പണിയെടുക്കുന്നവർക്ക് വലിയ ആശ്വാസമാകുമെന്നും കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ പത്രക്കുറിപ്പിൽ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.