
ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയി കൊല്ലപ്പെട്ടതിന് പിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ പ്രതികരണം. ‘ചരിത്രത്തിലെ ഏറ്റവും വലിയ ചെകുത്താൻ കൊല്ലപ്പെട്ടു’ എന്ന് പറഞ്ഞുകൊണ്ടാണ് ഖനയിയുടെ മരണം ട്രംപ് സ്ഥിരീകരിച്ചത്. ഇറാൻ ജനതയ്ക്ക് മാത്രമല്ല, അമേരിക്കയ്ക്കക്കാർക്കും കൂടി നീതി ലഭിച്ചെന്നും ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച പോസ്റ്റിലൂടെ ട്രംപ് പ്രഖ്യാപിച്ചത്.
“ചരിത്രത്തിലെ ഏറ്റവും ദുഷ്ടരായ ആളുകളിൽ ഒരാളായ ഖമേനി മരിച്ചു. ഇറാനിലെ ജനങ്ങൾക്ക് മാത്രമല്ല, എല്ലാ അമേരിക്കക്കാർക്കും, ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളിൽ നിന്നുള്ളവർക്കും നീതി ലഭിച്ചിരിക്കുന്നു. ഇന്റലിജൻസ്, അത്യാധുനിക ട്രാക്കിംഗ് സിസ്റ്റങ്ങൾ എന്നിവയിൽ നിന്ന് രക്ഷപ്പെടാൻ ഖമനയിക്ക് കഴിഞ്ഞില്ല. ഇസ്രയേലുമായി അടുത്ത് പ്രവർത്തിച്ചതിനാൽ, അദ്ദേഹത്തിനോ അദ്ദേഹത്തോടൊപ്പം കൊല്ലപ്പെട്ട മറ്റ് നേതാക്കൾക്കോ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഇറാനിയൻ ജനതയ്ക്ക് അവരുടെ രാജ്യം തിരിച്ചുപിടിക്കാനുള്ള ഏറ്റവും വലിയ അവസരമാണിത്. ഖമേനിയുടെ മരണം മാത്രമല്ല, രാജ്യം ഒറ്റ ദിവസം കൊണ്ട് വളരെയധികം നശിപ്പിക്കപ്പെടുകയും, പൂർണ്ണമായും ഇല്ലാതാക്കപ്പെടുകയും ചെയ്തു. കനത്തതും കൃത്യവുമായ ബോംബാക്രമണം ആഴ്ചയിലുടനീളം തുടരും” ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.