4 March 2026, Wednesday

Related news

March 4, 2026
March 4, 2026
March 4, 2026
March 4, 2026
March 4, 2026
March 4, 2026
March 4, 2026
March 4, 2026
March 3, 2026
March 3, 2026

ഖമനേയിയുടെ സംസ്‌കാര ചടങ്ങുകള്‍ മാറ്റിവച്ചു

Janayugom Webdesk
ടെഹ്‌റാൻ
March 4, 2026 7:37 pm

അന്തരിച്ച ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്‌കാര ചടങ്ങുകൾ മാറ്റിവെച്ചു. ബുധനാഴ്ച രാത്രി 10 മണിക്ക് ടെഹ്‌റാനിൽ ആരംഭിക്കാനിരുന്ന ചടങ്ങുകളാണ് മാറ്റിയതെന്ന് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്‌നിം റിപ്പോർട്ട് ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർക്ക് ചടങ്ങിൽ പങ്കെടുക്കാൻ സൗകര്യമൊരുക്കുന്നതിനാണ് ഈ തീരുമാനമെന്നാണ് സൂചന.

ഖമേനിയുടെ ജന്മനാടായ മഷ്ഹദിൽ സംസ്കാരം നടത്താനാണ് തീരുമാനമെങ്കിലും കൃത്യമായ തീയതി പ്രഖ്യാപിച്ചിട്ടില്ല. സെൻട്രൽ ടെഹ്‌റാനിലെ പ്രാർത്ഥനാ മൈതാനത്ത് മൂന്ന് ദിവസത്തെ പൊതുദർശനം നിശ്ചയിച്ചിട്ടുണ്ട്. ഖമനേയി പതിവായി പ്രസംഗിച്ചിരുന്നതും പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകിയിരുന്നതും ഇവിടെയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.