16 April 2025, Wednesday
KSFE Galaxy Chits Banner 2

Related news

April 16, 2025
April 14, 2025
April 10, 2025
April 10, 2025
April 9, 2025
April 8, 2025
April 7, 2025
April 4, 2025
April 3, 2025
April 1, 2025

കേന്ദ്ര ഏജന്‍സികളുടെ റെയ്ഡിനാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മനോവീര്യം തടുക്കാനാവില്ലെന്ന് ഖാര്‍ഗെ

Janayugom Webdesk
ന്യൂഡല്‍ഹി
November 5, 2023 11:46 am

കേന്ദ്ര ഏജന്‍സികളുടെ റെയ്ഡിനാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മനോവീര്യം തടുക്കാനവില്ലെന്ന് കോണ്‍ഗ്രസ് പ്രസിഡന്‍റ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയില്‍ ആയിരുന്നു ഖാര്‍ഗെയുടെ പ്രതികരണം.ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ആയ മഹാദേവ് ആപ്പിന്റെ പ്രമോട്ടര്‍മാരില്‍ നിന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബഗേല്‍ 508 കോടി രൂപ അനധികൃതമായി കൈപ്പറ്റിയെന്ന ആരോപണത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഛത്തീസ്ഗഢിലെ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അനധികൃത ഗെയിമിംഗ് ആപ്പിന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയതിലൂടെ അനധികൃതമായി പണം ലഭിച്ചതായി ഇഡിഅവകാശപ്പെട്ടിരുന്നു. ഇഡിയെയും ഇന്‍കം ടാക്‌സിനെയും ഉപയോഗിച്ച് കോണ്‍ഗ്രസിനെ അടിച്ചമര്‍ത്തി തെരഞ്ഞെടുപ്പ് ജയിക്കാനാണ് മോദിയും അമിത് ഷായും ശ്രമിക്കുന്നതെന്ന് ഖാര്‍ഗെ പറഞ്ഞു.ഞാന്‍ ഇന്നലെ ഛത്തീസ്ഗഢില്‍ ആയിരുന്നു. മോദിയുടെയും ഷായുടെയും ഏജന്‍സികളും അവിടെയുണ്ടായിരുന്നു. ഇഡി, സിബിഐ, ഐടി റെയ്ഡ്‌സ് എന്നിവയിലൂടെ അവര്‍ ഞങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകരെ ഭയപ്പെടുത്താന്‍ ആഗ്രഹിക്കുന്നു.

അതിനായി അവരുടെ വീടുകളില്‍ കയറുന്നു,അദ്ദേഹം പറഞ്ഞു.ഇത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഭയപ്പെടുത്തുമെന്ന ധാരണയിലാണ് കേന്ദ്രസര്‍ക്കാര്‍ എന്നും എന്നാല്‍ അത് നടക്കില്ലെന്നും കോണ്‍ഗ്രസ് പ്രസിഡന്‍റ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു.ഈ റെയ്ഡുകള്‍ കാരണം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീട്ടിലിരുന്ന് നിരാശരാകുമെന്ന് അവര്‍ കരുതുന്നു പക്ഷേ അത് സംഭവിക്കില്ല. ഛത്തീസ്ഗഢിലും മധ്യപ്രദേശിലും കോണ്‍ഗ്രസ് വിജയിക്കും, ഖാര്‍ഗെ പറഞ്ഞു.

ഗാന്ധിജി നേതൃത്വത്തില്‍ ബ്രിട്ടീഷുകാരോട് യുദ്ധം ചെയ്തു അവരെ നാടുകടത്തിയവരാണ് കോണ്‍ഗ്രസ് എന്നും അതിനാല്‍ മോഡിയേയും, അതിമ്ഷായെയും കോണ്‍ഗ്രസ് ഭയപ്പെടാന്‍ പോകുന്നില്ലെന്നും ഖാര്‍ഗെ പറഞ്ഞു.ബ്രിട്ടീഷ് സര്‍ക്കാരിനെതിരെ പോരാടിയ കോണ്‍ഗ്രസിന് എന്ത് മോഡി ജവഹര്‍ലാല്‍ നെഹ്‌റു ജനാധിപത്യം ശക്തിപ്പെടുത്തി. ഭീം റാവു അംബേദ്കര്‍ പാവങ്ങളെ ശക്തിപ്പെടുത്താന്‍ നിയമങ്ങളുണ്ടാക്കി. അതിനാല്‍ ഞങ്ങള്‍ മോഡിയേയും അമിത്ഷാ യെയും അവരുടെ ശിഷ്യന്മാരെയും ഭയപ്പെടാന്‍ പോകുന്നില്ല. കോണ്‍ഗ്രസ് അനുദിനം ശക്തിപ്പെടുകയാണ് ഖാര്‍ഗെ അഭിപ്രായപ്പെട്ടു 

Eng­lish Summary:
Kharge said that raids by cen­tral agen­cies can­not damp­en the morale of Con­gress workers

You may also like this video:

YouTube video player

TOP NEWS

April 16, 2025
April 16, 2025
April 16, 2025
April 16, 2025
April 15, 2025
April 15, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.