22 January 2026, Thursday

Related news

January 22, 2026
January 21, 2026
January 21, 2026
January 18, 2026
January 17, 2026
January 16, 2026
January 15, 2026
January 14, 2026
January 11, 2026
January 10, 2026

പ്രധാനമന്ത്രി ആരെന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്ന് ഖാര്‍ഗെ

Janayugom Webdesk
ന്യൂഡല്‍ഹി
March 2, 2023 4:47 pm

അടുത്തപാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷഐക്യത്തിന് കോണ്‍ഗ്രസ് പ്രസിഡന്‍റിന്‍റെ ആഹ്വാനം. വിഘടനശക്തികള്‍ക്കെതിരേ ഒറ്റക്കെട്ടായി പോരാടേണ്ടത് കാലഘട്ടിന് അത്യന്താപേക്ഷിതമാണെന്നു പാര്‍ട്ടി പ്രസിഡന്‍റ് മല്ലികാര്‍ജ്ജുനഖാര്‍ഗെ അഭിപ്രായപ്പെട്ടു.

അത്തരമൊരു കൂട്ടായ്മയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥി ആരെന്ന ചോദ്യത്തിനു പ്രസക്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കെ സ്റ്റിലിന്‍റെ എഴുപതാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ഖാര്‍ഗെ,ഭരണഘടന സംരക്ഷിക്കാന്‍ ഒറ്റകെട്ടായിനില്‍ക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ആരു നയിക്കുമെന്നും ആരു പ്രധാനമന്ത്രിയാകുമെന്നും ഞാൻ പറഞ്ഞിട്ടില്ല. ആരു നയിക്കുമെന്നോ നയിക്കില്ലെന്നോ കോണ്‍ഗ്രസ് പറയുന്നില്ല. ചോദ്യം അതല്ല. ഞങ്ങൾ ഒറ്റക്കെട്ടായി പോരാടാൻ ആഗ്രഹിക്കുന്നു, അതാണ് ഞങ്ങളുടെ ആഗ്രഹം. അതുകൊണ്ടാണ് മതേതരത്വത്തിന്റെ പേരിലും സ്വാതന്ത്ര്യത്തിന്റെ പേരിലും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിലും നമ്മൾ പലതവണ ത്യാഗം സഹിച്ചത്-അദ്ദേഹം പറഞ്ഞു.

Eng­lish Summary:
Kharge said that the ques­tion of who is the prime min­is­ter is not relevant

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.