13 January 2026, Tuesday

Related news

January 13, 2026
January 13, 2026
January 12, 2026
January 11, 2026
January 11, 2026
January 9, 2026
January 7, 2026
January 6, 2026
January 6, 2026
January 4, 2026

ആദിവാസി മേഖലകളെ ഡിജിറ്റലൈസ് ചെയ്യാൻ കെഫോൺ പദ്ധതി

Janayugom Webdesk
തിരുവനന്തപുരം
November 27, 2024 10:52 pm

കേരളത്തിലെ ആദിവാസി മേഖലകളെ മുഴുവൻ ഡിജിറ്റലൈസ് ചെയ്യാൻ പദ്ധതിയുമായി കെഫോൺ. കണക്ടിങ്ങ് ദി അൺ കണക്ടഡ് എന്ന പേരിൽ നടപ്പിലാക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടമായി തിരുവനന്തപുരം കോട്ടൂരിലെ ചോനംപാറ, വാലിപ്പാറ ആദിവാസി മേഖലകളിൽ 103 വീടുകൾക്ക് കെഫോൺ കണക്ഷൻ നൽകി. 

വിവിധ കമ്പനികളുടെയും മറ്റ് സ്ഥാപനങ്ങളുടെയും സാമൂഹിക പ്രതിബദ്ധതാ പദ്ധതികളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും പ്രദേശിക അടിസ്ഥാന സൗകര്യ വികസന ഫണ്ടും പരമാവധി പ്രയോജനപ്പെടുത്തിയാണ് ഈ പദ്ധതി പൂർത്തീകരിക്കാനുദ്ദേശിക്കുന്നത്. ഇതു പ്രകാരം സൗത്ത് ഇന്ത്യൻ ബാങ്കാണ് കോട്ടൂരിൽ നൽകിയിരിക്കുന്ന കണക്ഷന് ആവശ്യമായ സാമ്പത്തിക സഹായം നിർവഹിച്ചിരിക്കുന്നത്. മറ്റ് ആദിവാസി മേഖലകളിലേക്കും ഇത്തരത്തിൽ ഇന്റർനെറ്റ് കണക്ഷൻ നൽകും. കെഫോൺ പദ്ധതിയില്‍ ആദിവാസി മേഖലകളിലേക്ക് സൗജന്യമായി നൽകിയിരിക്കുന്ന കണക്ഷനുകൾക്ക് പുറമേയാണ് കണക്ടിങ്ങ് ദി അൺകണക്ടഡ് നടപ്പാക്കുക. 

കേരളത്തിന്റെ ഡിജിറ്റലൈസേഷൻ പ്രവർത്തനങ്ങളുടെ നെടുന്തൂണായ കെഫോൺ, ഈ പദ്ധതി നടപ്പാക്കുന്നതിലൂടെ കേരളത്തിന്റെ ഐടി ഇൻഫ്രാസ്ട്രക്ചർ വികസനവും ലക്ഷ്യമിടുന്നുണ്ട്. ഇന്റർനെറ്റ് കടന്നുചെല്ലാൻ പ്രയാസമേറുന്ന ഇത്തരം മേഖലകളിലേക്ക് ഫൈബറുകൾ വിന്യസിക്കുന്നത് വഴി ഈ മേഖലയിലും സമീപ പ്രദേശങ്ങളിലും മികച്ച ഇന്റർനെറ്റ് കണക്ഷനും മറ്റ് അനുബന്ധ സേവനങ്ങളും ലഭ്യമാക്കാൻ കഴിയും. കെഫോൺ കണക്ഷനുകൾക്കുപരി മറ്റ് സർവീസ് പ്രൊവൈഡർമാർക്കും കെഫോൺ ഫൈബറുകൾ ലീസിനെടുത്ത് ഇന്റർനെറ്റ് സേവനം നൽകാൻ ഇതുവഴി സാധിക്കും. കോട്ടൂരിൽ നൽകിയിരിക്കുന്ന കണക്ഷനിൽ നിന്ന് വാലിപ്പാറയിലെയും ചോനമ്പാറയിലെയും രണ്ട് പഠന മുറികളിലും ഈ മേഖലയിലെ 103 വീടുകളിലേക്കും ഇന്റർനെറ്റ് കണക്ഷൻ നൽകിയിട്ടുണ്ട്.

വയനാട് പന്തലാടിക്കുന്നിൽ കെഫോൺ നേരിട്ട് നൽകിയിരിക്കുന്ന കണക്ഷനുകളിൽ നിന്ന് രണ്ട് വൈഫൈ ആക്സസ് പോയിന്റ് കണക്ഷൻ വഴി പത്തിലധികം വീടുകളിൽ ഇന്റർനെറ്റ് സേവനം ലഭിക്കുന്നു. ഇതിന് പുറമേ പാലക്കാട് ജില്ലയില്‍ അട്ടപ്പാടിയിലെ ആദിവാസി മേഖലയിലും 250ലധികം വാണിജ്യ ഇന്റർനെറ്റ് കണക്ഷനുകൾ കെഫോൺ നൽകിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ റാന്നി വടശേരിക്കര, ശബരിമല, വയനാട്, ഇടുക്കി ജില്ലകളിലെ മലയോരമേഖലകളിൽ ഉൾപ്പെടെയുള്ള വിദൂര സ്ഥലങ്ങളിലും ഗ്രാമ നഗര ഭേദമന്യേയുള്ള മേഖലകളിലേക്ക് കെഫോൺ സേവനം ഉറപ്പുവരുത്താൻ നാളിതു വരെ കഴിഞ്ഞിട്ടുണ്ട്. 

Kerala State - Students Savings Scheme

TOP NEWS

January 13, 2026
January 13, 2026
January 13, 2026
January 13, 2026
January 13, 2026
January 13, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.