7 January 2026, Wednesday

Related news

November 13, 2025
October 23, 2025
September 21, 2025
September 17, 2025
September 6, 2025
September 6, 2025
September 4, 2025
August 27, 2025
August 17, 2025
July 21, 2025

ഖുഷ്ബു അഹിർവാറിന്റെ മരണം ആന്തരിക രക്തസ്രാവം കാരണം; കാമുകനെതിരെ കേസെടുത്ത് പൊലീസ്

Janayugom Webdesk
ഭോപ്പാൽ
November 13, 2025 11:54 am

മോഡലും ഇൻഫ്‌ളുവൻസറുമായ ഖുഷ്ബു അഹിർവാറിൻ്റെ (27) മരണത്തിൽ കാമുകനായിരുന്ന കാസിം ഹുസൈനെതിരെ മധ്യപ്രദേശ് പൊലീസ് കേസെടുത്തു. മതസ്വാതന്ത്ര്യ നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.‘ഡയമണ്ട് ഗേൾ’ എന്നറിയപ്പെട്ടിരുന്ന ഖുശ്ബുവിൻ്റെ കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് പൊലീസ് നടപടി. ചൊവ്വാഴ്ച രാത്രിയോടെയാണ് ഖുശ്ബു മരിച്ചത്. യാത്ര ചെയ്യുന്നതിനിടെ ബസിൽവെച്ച് നില ഗുരുതരമാവുകയും തുടർന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയുമായിരുന്നു.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പ്രകാരം, ഖുശ്ബു മരിക്കുമ്പോൾ ഗർഭിണി ആയിരുന്നതായി വ്യക്തമാക്കുന്നു. ഗർഭധാരണവുമായി ബന്ധപ്പെട്ടുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണത്തിലേക്ക് നയിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. ഒന്നര വർഷങ്ങൾക്ക് മുൻപും ഖുശ്ബു ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി പൊലീസ് അറിയിച്ചു. യുവതിയുടെ ശരീരത്തിൽ മർദനമേറ്റതിൻ്റെ പാടുകൾ ഉണ്ടായിരുന്നതായി കുടുംബം ആരോപിച്ചു. കാസിം മകളെ വഞ്ചിച്ചു എന്നായിരുന്നു പെൺകുട്ടിയുടെ രക്ഷിതാക്കളുടെ മൊഴി. ഒന്നര വർഷമായി ഖുശ്ബുവും കാസിമും ഒരുമിച്ചാണ് താമസം. കാസിം നഗരത്തിൽ ഒരു കഫേ നടത്തുകയാണ്. ഖുശ്ബു മരിക്കുമ്പോൾ കൂടെയുണ്ടായിരുന്ന കാസിം സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ഇയാൾക്കായുള്ള അന്വേഷണം പൊലീസ് ആരംഭിച്ചിട്ടുണ്ട്.

Kerala State - Students Savings Scheme

TOP NEWS

January 7, 2026
January 7, 2026
January 7, 2026
January 7, 2026
January 7, 2026
January 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.