മോശം അനുഭവം ഉണ്ടായതില്‍ നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദറിനോട് ക്ഷമ ചോദിച്ച് എയര്‍ ഇന്ത്യ. കാലിന് പരിക്കുപറ്റിയ താന്‍ ഒരു വീല്‍ചെയറിനായി അരമണിക്കൂര്‍ കാത്തുനിന്നുവെന്ന് നടി സമൂഹ മാധ്യമത്തിലൂടെ അറിയിച്ചിരുന്നു. സംഭവം വിവാദമായതോടെ എയര്‍ ഇന്ത്യ ഖുശ്ബുവിനോട് മാപ്പ് പറയുകയായിരുന്നു.
ജനുവരി 31നാണ് ചെന്നൈ എയര്‍പോര്‍ട്ടില്‍ കാലിന് പരിക്കുപറ്റിയ താന്‍ ഒരു വീല്‍ചെയറിനായി അരമണിക്കൂര്‍ കാത്തുനിന്നുവെന്ന് ഖുശ്ബു ട്വീറ്റ് ചെയ്തത്. മറ്റൊരു എയര്‍ലൈനില്‍ നിന്നും വീല്‍ ചെയര്‍ വാങ്ങിയാണ് തനിക്ക് നല്‍കിയതെന്നും ഖുശ്ബു പറയുന്നു. നിങ്ങള്‍ക്ക് ഇതില്‍ കൂടുതല്‍ നന്നായി ചെയ്യാന്‍ സാധിക്കുമെന്നും ഖുശ്ബു സോഷ്യല്‍ മീഡിയയില്‍വ്യക്തമാക്കിയിരുന്നു.
തുടര്‍ന്ന് ഖുശ്ബുവിന്റെ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ചര്‍ച്ചയായതോടെ ക്ഷമാപണവുമായി എയര്‍ ഇന്ത്യ എത്തുകയായിരുന്നു. ഈ കാര്യം ചെന്നൈയിലെ വിമാനതാവള ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു. ഈ അടുത്താണ് ഒരു അപകടത്തില്‍ ഖുശ്ബുവിന്‍റെ കാലിന് പരിക്കേറ്റത്. ഇതിന്‍റെ ചിത്രങ്ങള്‍ ഖുശ്ബു സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.
English Summary: Khushbu Sundar Slams Air India Over Delay In Getting Wheelchair
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.