13 February 2026, Friday

Related news

February 13, 2026
February 12, 2026
February 10, 2026
February 7, 2026
February 7, 2026
February 6, 2026
February 6, 2026
February 4, 2026
February 3, 2026
February 2, 2026

വിമാനമിറങ്ങിയ യുവതിയെ തട്ടിക്കൊണ്ട് പോയി സ്വർണ്ണം കൈക്കലാക്കാൻ ശ്രമിച്ച കേസ്; നാല് പേർ പിടിയിൽ

Janayugom Webdesk
കൊച്ചി
September 28, 2023 9:17 pm

യുവതിയെ തട്ടിക്കൊണ്ട് പോയി സ്വർണ്ണം കൈക്കലാക്കാൻ ശ്രമിച്ച കേസിൽ നാല് പേർ പിടിയിൽ. പാലക്കാട് പള്ളിപ്പുറം പേഴുംകര മുല്ലവളപ്പിൽ വീട് ഫഹദ് (സലാം 27), തൃശൂർ കൊച്ചണ്ടൂർ വടുതല വാളങ്ങാട്ടുപറമ്പിൽ വീട് മുഹമ്മദ് ഷാഹിൻ (30), തൃശൂർ വടക്കേക്കാട് ചൂത്തംകുളം പൂവംകുഴിയിൽ വീട് ഫസീർ ബാബു (30), തൃശൂർ ഇടക്കാഴിയൂർ കപ്പലങ്ങാട്ട് വീട്ടിൽ നിഖിൽ (31) എന്നിവരെയാണ് നെടുമ്പാശ്ശേരി പൊലീസ് പിടികൂടിയത്.

വ്യാഴാഴ്ച പുലർച്ചെ ദുബായിൽ നിന്നും നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയ യുവതിയുടെ പക്കലുണ്ടായിരുന്ന നാല് ക്യാപ്സൾ രൂപത്തിലുള്ള സ്വർണ്ണമാണ് തട്ടിയെടുക്കാൻ ശ്രമിച്ചത്. എയർപോർട്ടിൽ കാറിലെത്തിയ പ്രതികൾ ഇവരെ കാറിൽ കയറ്റിക്കൊണ്ട് പോകുകയായിരുന്നു. അന്വേഷണ സംഘത്തിൽ എസ്ഐ മാരായ കെ രാജേഷ് കുമാർ, സി ആർ  ഹരിദാസ്, എൽദോ പോൾ, എസ്സി  പി ഒ പ്രീത, സി പി ഒ മാരായ സി സജീവ്, ശ്രീജു രാജൻ, അരുൺ രവികുമാർ, ജെഫിൻ ജോയ് എന്നിവരാണ് ഉണ്ടായിരുന്നത്.

Eng­lish Sum­ma­ry: kid­nap­ping case; Four peo­ple were arrested
You may also like this video

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.