6 December 2025, Saturday

Related news

December 1, 2025
November 28, 2025
November 23, 2025
November 21, 2025
November 6, 2025
October 24, 2025
October 8, 2025
October 8, 2025
June 17, 2025
June 2, 2025

കിഫ്ബി മസാല ബോണ്ട്:ഡോ തോമസ് ഐസക്ക് ഹാജരാകണമെന്ന് ഇഡി

Janayugom Webdesk
തിരുവനന്തപുരം
February 20, 2024 11:04 am

കിഫ്ബി മസാല ബോണ്ട് കേസില്‍ മുന്‍മന്ത്രിയുംസിപിഐ(എം) കേന്ദ്ര കമ്മിറ്റിഅംഗവുമായ ഡോ ടി എം തോമസ് ഐസക് ഹാജരാകണമെന്ന്എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌. ഹൈക്കോടതിയിലാണ്‌ ഇഡി ആവശ്യം വീണ്ടും ഉന്നയിച്ചത്. 

മസാല ബോണ്ട് പുറപ്പെടുവിച്ചതിൽ വിദേശനാണ്യ വിനിമയച്ചട്ടത്തിന്റെ (ഫെമ) ലംഘനം നടന്നിട്ടുണ്ടോ എന്ന അന്വേഷണത്തിന്റെ ഭാഗമായി ഇഡി നൽകിയ സമൻസിനെതിരെ കിഫ്ബിയും തോമസ് ഐസക്കും നൽകിയ ഹർജികൾ പരിഗണിക്കവെയാണ്‌ ആവശ്യം ഉന്നയിച്ചത്. ഹാജരായാൽ അറസ്റ്റ്‌ ചെയ്യില്ലെന്നും മൊഴിയെടുക്കുന്നത് വീഡിയോയിൽ പകർത്തുമെന്നും ഇഡി അഭിഭാഷകൻ വിശദീകരിച്ചു. ഹർജികൾ ജസ്റ്റിസ്‌ ദേവൻ രാമചന്ദ്രനാണ്‌ പരിഗണിക്കുന്നത്.

അതേസമയം, വിദേശത്ത്‌ മസാലബോണ്ട്‌ ഇറക്കിയതിൽ എന്ത്‌ കാര്യമാണ്‌ വിശദീകരിക്കേണ്ടതെന്ന്‌ വ്യക്തമാകാതെ ഇഡിക്കുമുന്നിൽ ഹാജരാകില്ലെന്ന്‌ തോമസ്‌ ഐസക്‌ ഹൈക്കോടതിയിൽ വ്യക്തമാക്കി. ആവശ്യമായ രേഖകളെല്ലാം കിഫ്‌ബി നൽകി. തന്നോട്‌ ഹാജരാകാൻ ആവശ്യപ്പെടുന്നത്‌ എന്തിനെന്ന്‌ അറിയില്ലെന്നും തോമസ്‌ ഐസക്‌ വ്യക്തമാക്കി.

ഫെബ്രുവരി 27, 28 തീയതികളിൽ ഉദ്യോഗസ്ഥൻ ഹാജരായി വിശദീകരണം നൽകാൻ തയ്യാറാണെന്ന് കിഫ്ബി വ്യക്തമാക്കി. ആദ്യം ഫിനാൻസ് ഡെപ്യൂട്ടി ജനറൽ മാനേജർ ഹാജരാകാമെന്നാണ്‌ അറിയിച്ചത്‌. തുടർന്ന് ഇഡി മുമ്പാകെ ഹാജരാകാൻ ഡിജിഎം അജോഷ് കൃഷ്‌ണകുമാറിന് കോടതി അനുമതി നൽകി.

Eng­lish Summary:
Kif­bi Masala Bond: Dr Thomas Isaac to appear ED

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.