26 June 2024, Wednesday
KSFE Galaxy Chits

Related news

March 27, 2024
February 19, 2024
January 12, 2024
December 15, 2023
December 14, 2023
December 1, 2023
November 15, 2023
November 11, 2023
October 19, 2023
September 30, 2023

കടമെടുപ്പ് പരിധിയില്‍ താല്‍ക്കാലിക ആശ്വാസം; 3140 കോടി അടുത്ത വര്‍ഷത്തേക്ക് മാറ്റി

Janayugom Webdesk
തിരുവനന്തപുരം
December 15, 2023 10:06 pm
സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയില്‍ നിന്ന് തുക കുറവ് വരുത്തിയത് അടുത്ത വര്‍ഷത്തേക്ക് മാറ്റി. കുറവ് വരുത്തിയ 3140 കോടി രൂപയാണ് അടുത്ത വര്‍ഷത്തെ പരിധിയിലേക്ക് മാറ്റിയത്. ഈ വര്‍ഷത്തെ തുക കൂടി ഉള്‍പ്പെടുത്തിയായിരിക്കും അടുത്ത വര്‍ഷത്തെ കടമെടുപ്പ് പരിധി നിശ്ചയിക്കുന്നത്.
കിഫ്ബി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ കടം സംസ്ഥാനത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയാണ് കേന്ദ്രം കടമെടുപ്പ് പരിധി കുറച്ചത്. നിലവിലുള്ള തീരുമാനമനുസരിച്ച് ഈ തുക കൂടി മാര്‍ച്ച് മാസത്തിന് മുമ്പായി കേരളത്തിന് കടമെടുക്കാന്‍ കഴിയും. കടപരിധി കുറച്ചതിനെതിരെ കേരളം കഴിഞ്ഞദിവസം സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
അനുവദിച്ച തുകയിൽ 2000 കോടി രൂപ കടമെടുക്കാനുള്ള കടപ്പത്രം 19ന്‌ പുറപ്പെടുവിക്കും. ഇതിനായുള്ള ലേലം റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫിസിൽ ഇ‑കുബേർ സംവിധാനം വഴി നടക്കും.  സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ച തീരുമാനം പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയും നേരിട്ടും കത്തിലൂടെയുമായി നിരവധി തവണ കേന്ദ്ര സർക്കാരിനോട്‌ ആവശ്യപ്പെട്ടിരുന്നു.
അതേസമയം, ദേശീയപാതയ്ക്കായി കേരളം ചെലവഴിച്ച 6000ത്തോളം കോടി രൂപ കടമെടുക്കാൻ അനുവദിക്കണമെന്ന ആവശ്യം കേന്ദ്രം ഇതുവരെ അംഗീകരിച്ചിട്ടില്ല.
Eng­lish Sum­ma­ry: 3140 crore KIIFB loans exempt­ed debt ceiling
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.