16 December 2025, Tuesday

Related news

May 14, 2025
March 13, 2025
September 18, 2024
May 21, 2024
April 3, 2024
April 2, 2024
February 4, 2024
December 26, 2023
December 18, 2023
October 15, 2023

ഏഴുവയസുകാരിയെ കൊ ന്ന് കരളുള്‍പ്പെടെയുള്ള ആന്തരികാവയവങ്ങള്‍ ഭക്ഷിച്ചു: ദമ്പതികളുള്‍പ്പെടെ നാലുപേര്‍ക്ക് ജീവപര്യന്തം

Janayugom Webdesk
കാണ്‍പൂര്‍
December 18, 2023 6:57 pm

ദുര്‍മന്ത്രവാദിയുടെ നിര്‍ദ്ദേശപ്രകാരം ഏഴുവയസുകാരിയെ കൊന്ന് കരളുള്‍പ്പെടെയുള്ള ആന്തരികാവയവങ്ങള്‍ ഭക്ഷിച്ച കേസില്‍ നാലുപേര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ. 2020 നവംബർ 14 ന് കാൺപൂരിലെ ഘതംപൂരിലാണ് ദുര്‍മന്ത്രവാദിയുടെ നിര്‍ദ്ദേശപ്രകാരം കുട്ടിയെ തട്ടിക്കൊണ്ടുപോയി, സംഘം ആന്തരികാവയവങ്ങള്‍ ഭക്ഷിച്ചത്.

2020 നവംബർ 14 ന് വീടിന് പുറത്ത് കളിക്കുന്നതിനിടെ ഏഴ് വയസുകാരിയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ കാണാതായതായി കുടുംബം പൊലീസില്‍ പരാതിയും നല്‍കി. അതേസമയം അടുത്ത ദിവസം, കുട്ടിയുടെ മൃതദേഹം വികൃതമാക്കപ്പെട്ട നിലയില്‍ ഗ്രാമത്തിന് പുറത്തുള്ള ഒരു വയലിൽ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ദമ്പതികളായ പരശുറാം, സുനൈന, അവരുടെ അനന്തരവൻ അങ്കുൽ, ഇയാളുടെ കൂട്ടാളി വീരേൻ എന്നിവര്‍ കുറ്റക്കാരെന്ന് കണ്ടെത്തി, പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. 

മൂന്ന് വർഷം നീണ്ടുനിന്ന വിചാരണയ്ക്ക് ശേഷം അഡീഷണൽ ജില്ലാ ജഡ്ജി (പോക്‌സോ നിയമം) ബഖർ ഷമീം റിസ്‌വിയാണ് ശിക്ഷ വിധിച്ചത്. അങ്കുലിനും വീരനും 45,000 രൂപ വീതവും പരശുരാമനും സുനൈനയ്ക്കും 20,000 രൂപ വീതവും പിഴയും ചുമത്തി. 

Eng­lish Sum­ma­ry: Kil led sev­en-year-old girl and ate her inter­nal organs includ­ing liv­er: Four, includ­ing a cou­ple, get life imprisonment

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 16, 2025
December 16, 2025
December 16, 2025
December 16, 2025
December 16, 2025
December 15, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.