20 January 2025, Monday
KSFE Galaxy Chits Banner 2

പാലക്കാട് തേനീച്ചക്കൂട്ടത്തിന്റെ കുത്തേറ്റ് ടാപ്പിങ് തൊഴിലാളി മരിച്ചു

Janayugom Webdesk
പാലക്കാട്
February 22, 2023 1:02 pm

തേനീച്ചയുടെ കുത്തേറ്റ് ടാപ്പിങ് തൊഴിലാളി മരിച്ചു. പാലക്കാട് ജില്ലയിലെ കരിമ്പ ഇടക്കുറുശ്ശി തമ്പുരാൻചോല പറപ്പള്ളി വീട്ടിൽ പികെ രാജപ്പൻ (65) ആണ് മരിച്ചത്. രാവിലെ 7.30 ഓടെ മരുതുംകാട് തേനമല എസ്റ്റേറിലായിരുന്നു സംഭവം. കൂടിളകി വന്ന തേനീച്ചക്കൂട്ടം രാജപ്പനെ ആക്രമിക്കുകയായിരുന്നു.

തലയ്ക്കും മറ്റ് ശരീര ഭാഗങ്ങളിലും തേനീച്ചയുടെ കുത്തേറ്റ് അബോധാവസ്ഥയിലായ രാജപ്പനെ മറ്റ് തൊഴിലാളികൾ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

Eng­lish Sum­ma­ry: tap­ping work­er killed by bee attack
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.