17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 8, 2024
November 3, 2024
October 28, 2024
October 28, 2024
October 27, 2024
October 22, 2024
September 23, 2024
September 3, 2024
August 12, 2024
June 26, 2024

ഭാര്യയെ കൊന്ന് തലച്ചോർ ഭക്ഷിച്ചു; മെക്സിക്കോയില്‍ യുവാവ് അറസ്റ്റില്‍

Janayugom Webdesk
മെക്സിക്കോ സിറ്റി
July 8, 2023 10:03 pm

മെക്സിക്കോയില്‍ ഭാര്യയെ കൊന്ന് തലച്ചോര്‍ ഭക്ഷിച്ച് യുവാവ്. അൽവാരോ എന്ന 32കാരനാണ് ഭാര്യ മരിയ മോണ്‍സെറാത്തിനെ അതിക്രൂരമായി കൊലപ്പെടുത്തിയത്. തലച്ചോർ ഭക്ഷിച്ച ശേഷം യുവതിയുടെ തലയോട്ടി അൽവാരോ ആഷ്ട്രേ ആയി ഉപയോഗിക്കുകയായിരുന്നു. നിരോധിത മയക്കുമരുന്നുകളുടെ അമിത ഉപയോഗമാണ് ഇയാളെ ക്രൂരകൃത്യത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം. മരിയയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പ്ലാസ്റ്റിക് ബാഗിലാക്കി വീട്ടില്‍ സൂക്ഷിച്ചു. പിന്നീട് തലച്ചോര്‍ മെക്സിക്കന്‍ സാന്‍വിച്ചായ ടാക്കോസിനൊപ്പം ഭക്ഷിച്ചു. ശേഷം തലയോട്ടി ആഷ്ട്രേ ആയി ഉപയോഗിക്കുകയും ചെയ്തു. വെട്ടുകത്തി, ഉളി, ചുറ്റിക തുടങ്ങിയ ആയുധങ്ങള്‍ ഉപയോഗിച്ചാണ് അല്‍വാരോ മൃതശരീരം വെട്ടിനുറുക്കിയത്. കൊലപാതകത്തിന് ശേഷം രണ്ടു ദിവസം കഴിഞ്ഞാണ് അൽവാരോ വിവരം വളർത്തുമകളെ വിളിച്ചുപറഞ്ഞത്. അമ്മയെ കൊന്ന് ബാഗിലാക്കി വച്ചിട്ടുണ്ടെന്നും കൂട്ടികൊണ്ട് പോകാൻ വരണമെന്നുമായിരുന്നു അൽവാരോ മകളോട് പറഞ്ഞത്. മരണത്തിന്റെ ദേവതയായ സാന്റാ മുവർത്തയുടെയും ചെകുത്താന്റെയും ഉത്തരവ് പ്രകാരമാണ് കൃത്യം നടത്തിയതെന്നാണ് ചോദ്യം ചെയ്യലിനിടെ അല്‍വാരോ പൊലീസിനു നല്‍കിയ മൊഴി. ഒരു വർഷം മുമ്പാണ് മരിയ മോൺസെറാത്ത് അൽവാരോയെ വിവാഹം കഴിച്ചത്. മരിയ മോൺസെറാത്തിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. 12 മുതൽ 23 വരെ പ്രായമുള്ള അഞ്ച് പെൺമക്കളാണ് മരിയ മോൺസെറാത്തിനുള്ളത്. ഇളയ രണ്ടുപേർ ദമ്പതികളോടൊപ്പമായിരുന്നു താമസം. പെണ്‍മക്കൾ അല്‍വാരോയില്‍ നിന്ന് അക്രമത്തിനും ലൈംഗിക പീഡനത്തിനും വിധേയരായിട്ടുണ്ടെന്നും കുട്ടികളുടെ മുത്തശ്ശി ആരോപിച്ചു.

eng­lish sum­ma­ry; killed his wife and ate his brains; A young man was arrest­ed in Mexico

you may also like this video;

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.