22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 18, 2024
December 17, 2024
December 16, 2024
December 10, 2024
December 9, 2024
December 9, 2024
December 7, 2024
December 6, 2024
December 5, 2024

സയനൈഡ് ജ്യൂസ് നൽകി അപരിചിതരെ കൊ ലപ്പെടുത്തും, പിന്നെ മോഷണം; നാല് സ്ത്രീകല്‍ പിടിയില്‍

Janayugom Webdesk
ഹൈദരാബാദ്
September 7, 2024 8:45 am

ആന്ധ്രപ്രദേശില്‍ അപരിചിതരുമായി സൗഹൃദം സ്ഥാപിച്ച് ശേഷം സയനൈഡ് കലർത്തിയ പാനീയങ്ങൾ നല്‍കി മോഷണവും കൊലപാതകവും നടത്തിയ നാല് സ്ത്രീകള്‍ പിടിയില്‍. മുനഗപ്പ രജനി, മഡിയാല വെങ്കിടേശ്വരി, ഗുൽറ രമണമ്മ എന്നിവരെയാണ് ആന്ധ്രാപ്രദേശ് പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. സ്വർണവും പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളാണ് ഇവര്‍ മോഷ്ടിക്കാൻ സയനൈഡ് കലർത്തി നല്‍കിയ പാനീയങ്ങള്‍ നല്‍കി കൊലപ്പെടുത്തുക. മൂന്ന് സ്ത്രീകളടക്കം നാല് പേരെ ഇവർ കൊലപ്പെടുത്തി.

ജൂണിൽ നാഗൂർ ബി എന്ന സ്ത്രീയെ സീരിയൽ കില്ലർമാർ കൊലപ്പെടുത്തിയതോടെയാണ് സീരിയൽ കൊലപാതകങ്ങളെക്കുറിച്ചുള്ള ചുരുലഴിയുന്നതെന്ന് പൊലീസ് പറഞ്ഞു. മറ്റ് രണ്ട് പേരെ കൊല്ലാൻ ശ്രമിച്ചെങ്കിലും അവർ രക്ഷപ്പെട്ടുവെന്ന് പൊലീസ് പറഞ്ഞു. മഡിയാല വെങ്കിടേശ്വരിയാണ് സംഘത്തിലെ പ്രധാന അം​ഗം. 32 കാരിയായ വെങ്കിടേശ്വരി തെനാലിയിൽ നാല് വർഷത്തോളം സന്നദ്ധപ്രവർത്തകയായി ജോലി ചെയ്തിരുന്നു. പിന്നീട് കംബോഡിയയിലേക്ക് പോകുകയും സൈബർ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയും ചെയ്തു. പ്രതികളുടെ കൈയില്‍ നിന്നും സയനൈഡും മറ്റ് തെളിവുകളും പൊലീസ് കണ്ടെത്തി. ഇവർക്ക് സയനൈഡ് നൽകിയ ഒരാളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികള്‍ കുറ്റം സമ്മതിച്ചതായി തെനാലി പൊലീസ് സൂപ്രണ്ട് സതീഷ് കുമാർ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.