യുദ്ധത്തിന് തയ്യാറെടുക്കാൻ ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്‍ സെെന്യത്തിന് നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. ഉന്നത സെെനിക ജനറലിനെ പിരിച്ചുവിട്ടതായും ഉത്തരകൊറിയന്‍ മാധ്യമമായ കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു. യുദ്ധസാധ്യതയുണ്ടെന്നും കൂടുതൽ തയ്യാറെടുപ്പുകൾ നടത്തണമെന്നും ആയുധനിർമ്മാണം വർധിപ്പിക്കാനും കിം ജോങ് ഉൻ നിർദേശം നൽകിയതായി റിപ്പോർട്ടിൽ പറയുന്നു. ഉത്തരകൊറിയക്കെതിരെ നീങ്ങുന്ന ശത്രുക്കളെ പിന്തിരിപ്പിക്കുന്നതിനുള്ള പ്രതിരോധ നടപടികളും ചർച്ച ചെയ്തു. സെൻട്രൽ മിലിട്ടറി കമ്മിഷൻ യോഗത്തിലാണ് കിം ഇക്കാര്യം പറഞ്ഞത്.
സൈന്യത്തിന്റെ ഉന്നത ജനറലിനു പകരം ജനറൽ റി യോങ് ഗില്ലിനെയാണ് നിയമിച്ചത്. കഴിഞ്ഞ ആഴ്ച കിം ആയുധ ഫാക്ടറികൾ സന്ദർശിക്കുന്ന ചിത്രങ്ങൾ പ്രചരിച്ചിരുന്നു. കൂടുതൽ മിസൈൽ എന്‍ജിനുകളും പീരങ്കികളും മറ്റ് ആയുധങ്ങളും നിർമ്മിക്കാൻ അദ്ദേഹം നിർദേശം നൽകിയിട്ടുണ്ട്. പുതിയതായി നിർമ്മിച്ച ആയുധങ്ങളും ഉപകരണങ്ങളും ഉപയോഗിച്ച് സൈനിക അഭ്യാസങ്ങൾ നടത്താനും കിം ആവശ്യപ്പെട്ടിരുന്നു. ഉത്തരകൊറിയയുടെ സ്ഥാപക ദിനത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന സെപ്റ്റംബർ ഒമ്പതിന് ഉത്തരകൊറിയ സൈനിക പരേഡ് നടത്തിയേക്കും.
ഈ മാസം 21 നും 24 നും ഇടയിൽ യുഎസും ദക്ഷിണകൊറിയയും സംയുക്ത സൈനിക അഭ്യാസങ്ങൾ നടത്താൻ തീരുമാനിച്ചത് തങ്ങൾക്കുനേരെയുള്ള വെല്ലുവിളിയായിട്ടാണ് ഉത്തരകൊറിയ കാണുന്നത്. കഴിഞ്ഞ മാസങ്ങളില്‍ നിരവധി ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങളാണ് ഉത്തരകൊറിയ നടത്തിയത്. ഉത്തരകൊറിയയുടെ ആയുധ പരീക്ഷണങ്ങള്‍ക്കെതിരെ ദക്ഷിണകൊറിയയും ജപ്പാനും രംഗത്തെത്തുകയും ചെയ്തു. അതിന് പിന്നാലെയാണ് ആയുധ നിര്‍മ്മാണശാല സന്ദര്‍സിക്കുന്ന കിമ്മിന്റെ ചിത്രം പുറത്തുവന്നത്.
English Summary;Kim Jong Un’s instructions to prepare for war
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.