
ഫോർമുല വൺ ലോകത്തെ വിസ്മയിപ്പിച്ച് ഇറ്റാലിയുടെ മേഴ്സിഡസ് ഡ്രൈവര്‍ കിമി ആന്റൊണെല്ലി. ചൈനീസ് ഗ്രാൻഡ് പ്രീ യോഗ്യതാ മത്സരത്തിൽ ഒന്നാമതെത്തിയതോടെ, ഒരു ഗ്രാൻഡ് പ്രീയിൽ പോൾ പൊസിഷൻ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഡ്രൈവർ എന്ന ചരിത്ര റെക്കോഡ് 19 കാരനായ ആന്റൊണെല്ലി സ്വന്തമാക്കി.
2008ൽ സെബാസ്റ്റ്യൻ വെറ്റൽ തന്റെ 21-ാം വയസിൽ സ്ഥാപിച്ച റെക്കോഡാണ് ഷാങ്ഹായിൽ ആന്റൊണെല്ലി തകർത്തത്. മെഴ്സിഡസ് ടീമിനായി ട്രാക്കിലിറങ്ങിയ താരം തന്റെ സഹതാരം ജോർജ് റസലിനേക്കാൾ 0.222 സെക്കൻഡ് വേഗത്തിലാണ് ലാപ് പൂർത്തിയാക്കിയത്. കാറിലെ സാങ്കേതിക തകരാറുകൾ പരിഹരിച്ചെത്തിയ ജോർജ് റസൽ രണ്ടാം സ്ഥാനം നേടിയതോടെ മെഴ്സിഡസ് ആദ്യ രണ്ട് സ്ഥാനങ്ങളും ഉറപ്പിച്ചു. ഫെരാരിയുടെ ഇതിഹാസ താരം ലൂയിസ് ഹാമിൽട്ടൺ ആണ് മൂന്നാം സ്ഥാനത്തെത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.