31 March 2025, Monday
KSFE Galaxy Chits Banner 2

Related news

March 31, 2025
March 30, 2025
March 28, 2025
March 28, 2025
March 27, 2025
March 27, 2025
March 27, 2025
March 27, 2025
March 26, 2025
March 26, 2025

‘കിനാവള്ളി‘യുടെ എഴുത്തുകാരൻ ശ്യാം ശീതൾ സംവിധാനത്തിൽ നവാഗത കൂട്ടായ്മയിൽ ‘എൻ്റെ’യിലെ പ്രണയ ഗാനം പുറത്തിറങ്ങി

Janayugom Webdesk
February 19, 2025 3:42 pm

ഹിറ്റ് ചിത്രം കിനാവള്ളി ഫെയിം ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’. ആദ്യമായി ഒരുക്കിയ ചിത്രത്തിന് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഹ്രസ്വ ചിത്രങ്ങളുടെ മേളയിൽ മികച്ച സിനിമയ്ക്കുള്ള പുരസ്ക്കാരം നേടിയിരുന്നു. സ്വസ്തി സിനിമാസാണ് “എൻ്റെ” എന്ന ഹ്രസ്വ ചിത്രത്തിൻ്റെ നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത്. സാനിയ അയ്യപ്പൻ നായിക ആയി എത്തിയ “ബി ലൗഡ്” എന്ന ഹ്ര്വചിത്രത്തിനു ശേഷം സ്വസ്തിയുടെ രണ്ടാമത്തെ നിർമ്മാണ സംരംഭമാണിത്. ബിഗ് സ്ക്രീൻ സിനിമ ഒരുക്കുന്നതിൻ്റെ മുന്നോടിയായി നിർമ്മിക്കുന്ന ഹ്രസ്വ ചിത്ര പരമ്പരയിലെ രണ്ടാമത്തെ സിനിമ കൂടി ആണ് ഇത്.ചിത്രത്തിലെ മനോഹരമായ ഒരു പ്രണയ ഗാനമാണ് ഇപ്പോൾ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരിക്കുന്നത്. തിങ്കിങ്ങ് മങ്കി, ബ്രിഡ്ജ് എന്നീ ഹൃസ്വ ചിത്രങ്ങളാണ് ‘എൻ്റെ‘യ്ക്ക് ശേഷം സ്വസ്തിയുടെ ബാനറിൽ വരാനിരിക്കുന്നത് . കനേഡിയൻ മലയാളി ആയ ഹേംലാൽ ആണ് രണ്ട് ചിത്രങ്ങളുടെയും
രചന നിർവ്വഹിച്ചിരിക്കുന്നത് അതിൽ തിങ്കിങ്ങ് മങ്കിയുടെ സംവിധാനവും ഹേംലാൽ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്.ഹേംലാലിൻ്റെ തന്നെ രചനയിൽ ഒരുങ്ങുന്ന ചിത്രത്തോടെയാകും സ്വസ്തി സിനിമയുടെ ബിഗ് സ്ക്രീൻ അരങ്ങേറ്റം.

തമിഴ് സംഗീത സംവിധായകനായ കീതൻ ശിവാനന്ദനാണ് എൻ്റെ എന്ന ഈ ചിത്രത്തിൻ്റെ പാട്ട് ഒരുക്കിയിരിക്കുന്നത്.2020 ഒക്ടോബറിൽ ‘വൈറൽ 50 ഇന്ത്യ’ സ്‌പോട്ടിഫൈ പ്ലേലിസ്റ്റിൽ പ്രത്യക്ഷപ്പെട്ട ‘താര’ എന്ന മ്യൂസിക്കൽ ആൽബത്തിലൂടെയാണ് കീതൻ ശിവാനന്ദൻ പ്രശസ്തനാകുന്നത്. അതിനെ തുർന്ന് ഒട്ടെറെ ഗാനങ്ങൾ പുറത്തിറങ്ങി. മലയാളത്തിൽ ആദ്യമായിട്ടാണ് കീതൻ ഒരു ഹൃസ്വചിത്രത്തിനായി പ്രവർത്തിക്കുന്നത്. ജയതി അരുണാണ് ഗാനം എഴുതിയിരിക്കുന്നത്. സ്വസ്തിയുടെ യൂട്യൂബ് ചാനൽ വഴിയാണ് ഗാനം ഇപ്പോൾ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. കനേഡിയൻ മലയാളിയായ ഹേംലാലാണ് എൻ്റെ യിൽ നായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. അമ്മു രഘു നായികയായും എത്തുന്ന എൻ്റെ യുടെ തിരക്കഥ സംഭാഷണം ഡോക്ടർ അജയ് ബാലചന്ദ്രനും, ഛായാഗ്രഹണം & എഡിറ്റിങ്ങ് ആനന്ദ് നന്ദകുമാർ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസേഴ്സ് അനൂപ് ആർ ചന്ദ്ര, അഭിലാഷ് വി ബി, സംവിധാന സഹായി ലൈയിസ് ഇർഫാൻ, ഛായാഗ്രഹണ സഹായി വിഷ്ണു കെ.എം, മേക്ക്അപ്പ് ഹരിപ്രസാദ്,കോസ്റ്റ്യൂം ഡിസൈനിങ്ങ് ശ്രീകുട്ടി, സ്റ്റ്യുഡിയോ തൻവി മീഡിയ, സൗണ്ട് ബറി, കളറിസ്റ്റ് അർജ്ജുൻ അനിൽ, ഡിസൈൻ പാൻ ഡോട്ട് തുടങ്ങിയവരാണ് ഈ സിനിമയുടെ അണിയറയിൽ പ്രവർത്തിച്ചിരിക്കുന്നത്. 

TOP NEWS

March 31, 2025
March 31, 2025
March 31, 2025
March 30, 2025
March 30, 2025
March 30, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.