3 December 2024, Tuesday
KSFE Galaxy Chits Banner 2

ചരിത്ര നേട്ടവുമായി കിൻഫ്ര: കുതിച്ചുയർന്ന് നിക്ഷേപം

Janayugom Webdesk
തിരുവനന്തപുരം
March 17, 2023 9:48 pm

രണ്ട് വർഷത്തിനുള്ളിൽ 1862.66 കോടി രൂപയുടെ സ്വകാര്യനിക്ഷേപം കേരളത്തിലേക്ക് ആകർഷിച്ച് കിന്‍ഫ്ര. കൂടാതെ 24003 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കിൻഫ്രയ്ക്ക് സാധിച്ചു. 2011–16ലെ യുഡിഎഫ് സർക്കാരിന്റെ കാലത്ത് അഞ്ച് വർഷം കൊണ്ട് 786.8 കോടി രൂപയുടെ നിക്ഷേപം മാത്രമാണ് ഉണ്ടായിരുന്നത്. അന്നുണ്ടായ നിക്ഷേപത്തിന്റെ രണ്ടിരട്ടിയിലധികം നിക്ഷേപം കൈവരിക്കാനും അഞ്ച് ഇരട്ടിയിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാധിച്ചത് കേരളത്തിലെ വ്യവസായ സൗഹൃദ അന്തരീക്ഷത്തിന്റെ പ്രതിഫലനമായാണ് വിലയിരുത്തുന്നതെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. 

ഒന്നാം എല്‍ഡിഎഫ് സർക്കാരിന്റെ കാലത്ത് കൊണ്ടുവന്ന 1511 കോടിയുടെ റെക്കോഡ് നിക്ഷേപസമാഹരണവും രണ്ട് വർഷം കൊണ്ട് രണ്ടാം എല്‍ഡിഎഫ് സർക്കാർ മറികടന്നിട്ടുണ്ട്. അന്ന് സൃഷ്ടിക്കപ്പെട്ട തൊഴിലവസരങ്ങളേക്കാൾ കൂടുതൽ തൊഴിലവസരങ്ങളുണ്ടാക്കാനും ഈ കാലയളവിൽ കിൻഫ്രയ്ക്ക് സാധിച്ചു. ടാറ്റ എലക്സി, അഗാപ്പെ, ഹൈക്കോൺ, വിൻവിഷ് ടെക്നോളജീസ്, ട്രാൻസ് ഏഷ്യൻ ഷിപ്പിങ്ങ് കമ്പനി, വി ഗാർഡ് മുതലായ പ്രമുഖ കമ്പനികളുടെ നിക്ഷേപം കിൻഫ്രയുടെ വിവിധ വ്യവസായ പാർക്കുകളിലേക്ക് ആകർഷിച്ചിട്ടുണ്ട്. കിൻഫ്ര അനുവദിച്ച എല്ലാ അലോട്ട്മെന്റുകളുടെയും നിർമ്മാണപ്രവർത്തനങ്ങൾക്ക് ഏകജാലക സംവിധാനം വഴി അംഗീകാരവും നൽകിക്കഴിഞ്ഞു. 

Eng­lish Summary;KINFRA with his­tor­i­cal achieve­ment: invest­ment in leaps and bounds

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.