രാജവെമ്പാല എഴുന്നേറ്റുനില്‍ക്കുന്ന വീഡിയോ വൈറലാവുന്നു. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (ഐഎഫ്എസ്) ഓഫീസർ സുശാന്ത നന്ദ പങ്കുവച്ച വീഡിയോയ്ക്ക് വലിയ പ്രതികരണവും ലഭിക്കുന്നുണ്ട്. രാജവെമ്പാലയെ പോലെയുള്ള ഉരഗത്തിന് എഴുന്നേറ്റ് നിന്ന് ശരാശരി വലുപ്പമുള്ള ഒരാളുടെ കണ്ണിനുനേരെ നോക്കാനാവുമെന്നാണ് സുശാന്ത ആധികാരികമായി വിവരിക്കുന്നത്.
മണ്ണിടിഞ്ഞ ചരിവില്‍ നിന്ന് മുകളിലേക്ക് ഉയര്‍ന്നുനോക്കുന്ന രാജവെമ്പാലയാണ് വീഡിയോയില്‍ ഉള്ളത്. ഏതോ ഒരു പ്രത്യേക കേന്ദ്രത്തിലേക്ക് നോക്കുന്ന പാമ്പിന്റെ വാൽ നിലത്ത് നീണ്ടുകിടക്കുന്നുമുണ്ട്. ആ സമയം പാമ്പിന്റെ ശരീരത്തിന്റെ മൂന്നിലൊന്ന് നിലത്തുണ്ട്. തിങ്കളാഴ്ചയാണ് സുശാന്ത ട്വിറ്ററിലൂടെ വീഡിയോ പങ്കിട്ടത്. ഈ വാര്‍ത്ത തയ്യാറാക്കുമ്പോള്‍ 3.7കെ ആളുകള്‍ വീഡിയോ കണ്ടുകഴിഞ്ഞു. നെറ്റിസൺസിന് പ്രതികരണം സമ്മിശ്ര വികാരത്തോടെയാണ്. രാജവെമ്പാലയുടെ വലിപ്പത്തിലും ഭംഗിയിലും ആളുകള്‍ ആശ്ചര്യപ്പെടുന്നുണ്ട്. ചിലര്‍ ഭയാശങ്കയും പങ്കുവയ്ക്കുന്നു.
The king cobra can literally “stand up” and look at a full-grown person in the eye. When confronted, they can lift up to a third of its body off the ground. pic.twitter.com/g93Iw2WzRo
— Susanta Nanda (@susantananda3) February 27, 2023
‘അപകടകരമായ സൗന്ദര്യം!’ എന്നാണ് ഒരു ഉപയോക്താവിന്റെ അഭിപ്രായം. 2021ൽ കര്‍ണാകടയില്‍ കണ്ടെത്തിയ ഒരു രാജവെമ്പാല അതിന്റെ തല ഏകദേശം നാല് അടി ഉയരത്തിലേക്ക് ഉയർത്തുന്ന വീഡിയോ വൈറലായിരുന്നു. രക്ഷാപ്രവർത്തകൻ പാമ്പിനെ വാലിൽ പിടിക്കുന്നതും ഭയാനകമായി അവരെ അത് ആക്രമിക്കാന്‍ ശ്രമിക്കുന്നതും വൈറലായ കാഴ്ചയായിരുന്നു. കർണാടകയിലെ ബെൽത്തങ്ങാടിയിലെ കുളിമുറിയിൽ കണ്ട പാമ്പിനെ പിന്നീട് വനത്തിലേക്ക് തുറന്നുവിടുകയായിരുന്നു. ഇത് നാഷണൽ ജിയോഗ്രാഫിക് റിപ്പോർട്ട് ചെയ്തിരുന്നു. പാമ്പുകൾക്ക് വിശക്കുമ്പോള്‍ ഇരകള്‍ക്കായോ ആരെങ്കിലും ഭീഷണി ഉയര്‍ത്തുമ്പോഴോ ആകാം ഈവിധം തല ഉയര്‍ത്തി നോക്കുന്നതെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ നിരീക്ഷിക്കുന്നത്.
English Sammury: video showing a king cobra raising its body and spreading its hood
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.