18 January 2026, Sunday

Related news

January 16, 2026
January 13, 2026
January 13, 2026
January 11, 2026
January 9, 2026
January 2, 2026
December 30, 2025
December 23, 2025
December 22, 2025
December 19, 2025

കൊത്തയിലെ ഒരേ ഒരു രാജാവ്: ആക്ഷനിൽ തകർത്താടി ദുൽഖർ

മഹേഷ് കോട്ടയ്ക്കൽ
August 24, 2023 7:00 pm

പേര് പൊലെ തന്നെ കൊത്തയിലെ പകരം വയ്ക്കാനില്ലാത്ത രാജാവായി ദുൽഖർ സൽമാൻ. പ്രേക്ഷകർ ഇതുവരെ കണ്ടിട്ടില്ലാത്ത മാസ് ലുക്കിലും ആക്ഷൻ ഹീറോയായി സ്ക്രീനിൽ ദുൽഖർ. കഥകളൊരോന്നായി പറഞ്ഞു തുടങ്ങുന്ന ചിത്രം പ്രേക്ഷകരെ ബോറാഡിപ്പിക്കാതെ പിടിച്ചിരുത്തും. രാജാവിന്റെ വരവിനായി ഒരോ രംഗങ്ങളോടൊപ്പം പ്രേക്ഷകരും കാത്തിരിക്കുന്ന കാഴ്ചയായിരുന്നു തിയേറ്ററുകളിൽ. രണ്ട് മണിക്കൂർ 56 മിനിറ്റിൽ എങ്ങും ഗുണ്ടായിസമാണ്. 

അടിയും, ഇടിയും, വെട്ടും, കുത്തും, കുടിപ്പകയും കൊണ്ടുനടക്കുന്ന ഗുണ്ടകൾ അരങ്ങുതകർക്കുന്ന കാഴ്ച. ഇതിനിടയിൽ കുടുംബ സ്നേഹമുണ്ട്, പ്രണയമുണ്ട് സൗഹൃദങ്ങളുണ്ട്. മലയാളി പ്രേക്ഷകർ അന്യഭാഷകളിൽ കണ്ടിരുന്ന രംഗങ്ങൾ ചിത്രത്തിൽ ഇവിടെയൊക്കെയോ വന്നു പോയ പോലെയുള്ള ഒരു തോന്നൽ പ്രേക്ഷകരിലുണ്ടാക്കുന്നു. ഡയലോഗുകൾ ഒന്നു കൂടി ശ്രദ്ധക്കാമായിരുന്നു വെന്ന് ചില രംഗങ്ങളിൽ പ്രേക്ഷകർക്ക് തോന്നിയെക്കാം. ഓണം റിലീസായി ഇത്തവണ ആദ്യം തിയറ്ററുകളിലെത്തിയ ചിത്രം മലയാള സിനമക്ക് പുത്തൻ പ്രതീക്ഷ നൽകുന്നുണ്ട്. റിലീസിന് മുമ്പ് സമീപകാലത്ത് ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പ് ലഭിച്ച മലയാള ചിത്രമാണ് കിങ്ങ് ഓഫ് കൊത്ത. സുഹൃത്തുക്കളുമായുള്ള സൗഹൃദ കൂട്ടായിമകളും പിന്നീട് ഇവർ ശത്രുക്കളാവുകയും ചതിക്കപ്പെട്ട നായകൻ നാട് വിട്ട ശേഷം വർഷങ്ങൾക്കിപ്പുറം തിരികെയെത്തിയ നായകന്റെ പടയോട്ടം ഇതാണ് കിങ്ങ് ഓഫ് കൊത്ത.

തീർത്തും വ്യത്യസ്തമായ മേക്കിങ് കൊണ്ട് പുതുമുഖ സംവിധായകനായ അഭിലാഷ് ജോഷിയുടെ ആദ്യ ചുവട്വെയ്പ്പ് വിജയിച്ചുയെന്നു പറയാം. ജേക്സ് ബിജോയുടെ ബിജിഎം ആദ്യാവസാനം വരെ ത്രില്ലിങ്ങിലെത്തിക്കുന്നു. തെരുവുജീവിതത്തിലെ ഇരുട്ടും വിഷമങ്ങളും ചോരകറയുമെല്ലാം കാമറയിൽ ഒപ്പിയെടുക്കുന്ന നിമിഷ് രവിയുടെ ഛായാഗ്രഹണ മികവും അഭിലാഷ് ജോഷിക്ക് വലിയ പിന്തുണ നൽകുന്നുണ്ട്. ചിത്രത്തിലെ ചിലയിടങ്ങളിലെല്ലാം സംവിധായകൻ അഭിലാഷ് തന്റെ പിതാവ് ജോഷിയെന്ന അത്യുല്യ സംവിധായകന്റെ ഒരു ടച്ച് പ്രേക്ഷകരെ ഫീൽ ചെയ്യിക്കുമെന്നത് തീർച്ച. ജോഷിയുടെ പിൻമുറക്കാരനാണ് താനെന്ന് അഭിലാഷ് ജോഷി ഇതിലൂടെ വ്യക്തമാക്കുന്നു. ഗുണ്ടായിസത്തിൽ മെട്രിക്കുലേഷൻ പാസായി നാടുവിട്ട് പത്തുവർഷത്തിനുശേഷം ഗുണ്ടായിസത്തിൽ പിഎച്ച്ഡി എടുത്തു തിരിച്ചുവരുന്ന രാജുയെന്ന കഥാപാത്രമായി ദുൽഖർ സൽമാൻ തന്റെ അഭിനയ മികവ് പ്രേക്ഷകരിലേക്കെത്തിക്കുന്നു.

ചെറിയ സമയമേ ചിത്രത്തിൽ ഉള്ളൂ എങ്കിലും കൊത്ത രവിയായി ചിത്രത്തിൽ എത്തിയ ഷമ്മിതിലകന്റെ അഭിനയം എടുത്തപറയേണ്ട ഒന്നായിരുന്നു. പ്രതിനായികയായി നൈല ഉഷയും മികച്ച അഭിനയം കാഴ്ചവച്ചു. ഐശ്വര്യലക്ഷ്മി, ചെമ്പൻവിനോദ്, അനിഖ സുരേന്ദ്രൻ, ശാന്തികൃഷ്ണ, ടി ജി രവി, സുധി കോപ്പ, രാജേഷ് ശർമ തുടങ്ങി ഒരുകൂട്ടം നല്ല അഭിനേതാക്കളുടെ സാന്നിധ്യവും ചിത്രത്തിലുണ്ട്. 

Eng­lish Sum­ma­ry: king of kotha review

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.