അഖിലേന്ത്യാ കിസാൻ സഭ 21-ാമത് സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ച് വടക്കൻ പറവൂരിൽ ഇന്ന് പതാക ഉയരും. പതാക, ബാനർ, കൊടിമര ജാഥകൾ ഇന്നലെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ആരംഭിച്ചു. വൈകിട്ട് നാലിന് ജാഥകള്‍ പറവൂർ ചേന്ദമംഗലം ജങ്ഷനിൽ എത്തിച്ചേരും. വൈകിട്ട് 5.30 ന് സ്വാഗതസംഘം കൺവീനറും കിസാൻ സഭ സംസ്ഥാന സെക്രട്ടറിയുമായ കെ എം ദിനകരൻ പതാക ഉയർത്തും.
പൊതുസമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർപേഴ്സൺ കമലാ സദാനന്ദൻ അധ്യക്ഷയാകും. മന്ത്രി കെ രാജൻ, അഖിലേന്ത്യാ കിസാൻ സഭ ജനറൽ സെക്രട്ടറി രാവുല വെങ്കയ്യ, സംസ്ഥാന ജനറൽ സെക്രട്ടറി വി ചാമുണ്ണി, എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ അഷ്റഫ്, കെ എം ദിനകരൻ തുടങ്ങിയവർ പ്രസംഗിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.