24 November 2024, Sunday
KSFE Galaxy Chits Banner 2

കിസാൻസഭ കർഷകരക്ഷാ യാത്രകള്‍ പര്യടനം തുടരുന്നു

web desk
തിരുവനന്തപുരം
February 14, 2023 9:33 am

‘കർഷകരെ രക്ഷിക്കൂ, കൃഷിയെ സംരക്ഷിക്കൂ’ എന്ന മുദ്രാവാക്യമുയർത്തി അഖിലേന്ത്യാ കിസാൻസഭ 23ന് രാജ്ഭവന് മുന്നിൽ നടത്തുന്ന കർഷകമഹാസംഗമത്തിന്റെ പ്രചരണാർത്ഥമുള്ള വടക്കൻമേഖല ജാഥ കോഴിക്കോട് ജില്ലയിൽ പര്യടനം തുടങ്ങി. തൊട്ടിൽപ്പാലം ചാത്തൻകോട്ട് നടയിലെത്തിയ ജാഥയെ കിസാൻസഭ നേതാക്കളും വർഗ ബഹുജന സംഘടനാ നേതാക്കളും ചേർന്ന് വരവേറ്റു. തുടർന്ന് കുറ്റ്യാടി, വടകര, കൊയിലാണ്ടി എന്നിവിടങ്ങളിൽ സ്വീകരണം നൽകി. വിവിധ കേന്ദ്രങ്ങളിൽ ജാഥാ ക്യാപ്റ്റൻ അഡ്വ. ജെ വേണുഗോപാലൻ നായർ, വൈ­സ് ക്യാപ്റ്റൻ എ പ്രദീപൻ, ഡ­യ­റക്ടർ കെ വി വസന്തകുമാർ, ജാഥാ അംഗങ്ങളായ ടി കെ രാജൻ മാസ്റ്റർ, ബങ്കളം പി കുഞ്ഞികൃഷ്ണൻ, ദീപ എസ് നായർ എ­ന്നിവർ സംസാരിച്ചു.

കൊയിലാണ്ടിയിൽ നടന്ന സമാപന പൊതുയോഗം കിസാൻസഭ ദേശീയ സെക്രട്ടറി സത്യൻ മൊകേരി ഉദ്ഘാടനം ചെയ്തു. ഇന്ന് ഉള്ള്യേരി, കൊടുവള്ളി, മുക്കം എന്നിവിടങ്ങളിലും ജാഥ പര്യടനം നടത്തും. തുടർന്ന് മലപ്പുറം ജില്ലയിലേക്ക് പ്രവേശിക്കും. തെക്കന്‍ മേഖലാ യാത്ര പത്തനംതിട്ടയില്‍ പര്യടനം പൂര്‍ത്തിയാക്കി. സംസ്ഥാന ജനറല്‍ സെക്രട്ടറി വി ചാമുണ്ണി ക്യാപ്റ്റനായും സംസ്ഥാന സെക്രട്ടറി എ പി ജയന്‍ വൈസ് ക്യാപ്റ്റനായുമുളള കർഷക രക്ഷാ യാത്രക്ക് കോന്നി, പത്തനംതിട്ട, റാന്നി, തിരുവല്ല എന്നിവിടങ്ങളില്‍ സ്വീകരണങ്ങള്‍ നല്കി. യാത്രാംഗങ്ങളായ ജോയ് കുട്ടി ജോസ്, ഇ എം ദാസപ്പൻ, ചന്ദ്രിക ടീച്ചർ തുടങ്ങിയവരും സംസാരിച്ചു.

Eng­lish Sam­muri: all india kissan sab­ha state son­al jadhas

 

TOP NEWS

November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 23, 2024
November 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.