
സിംബാബ്‌വെയ്ക്കെതിരായ ആദ്യ ടെസ്റ്റില്‍ ന്യൂസിലാന്‍ഡിന് ഒമ്പത് വിക്കറ്റ് വിജയം. വെറും എട്ട് റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ന്യൂസിലാന്‍ഡ് ഒരു വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി. വില്‍ യങ്(0), ഹെന്‍റി നിക്കോള്‍സ്(നാല്) എന്നിവര്‍ പുറത്താകാതെ നിന്നു. നാല് റണ്‍സ് നേടിയ ഡെവോണ്‍ കോണ്‍വെയാണ് പുറത്തായ താരം.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെയെ ആദ്യ ഇന്നിങ്സില്‍ 149 റണ്‍സിന് പുറത്താക്കി. ആറ് വിക്കറ്റ് നേടിയ മാറ്റ് ഹെന്‍റിയും മൂന്ന് വിക്കറ്റ് നേടിയ നതാന്‍ സ്മിത്തുമാണ് സിംബാബ്‌വെയെ തകര്‍ത്തത്. 39 റണ്‍സ് നേടിയ ക്രെഗ് എര്‍വിനാണ് സിംബാബ്‌വെയുടെ ടോപ് സ്കോറര്‍. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡ് 307 റണ്‍സിന് പുറത്തായി. ഡെവോണ്‍ കോണ്‍വെ (88), ഡാരില്‍ മിച്ചല്‍ (80), വില്‍ യങ് (41) എന്നിവരാണ് ന്യൂസിലാന്‍ഡിന് പ്രധാന സ്കോറര്‍മാര്‍. ഇതോടെ 158 റണ്‍സിന്റെ ലീഡും കിവീസ് സ്വന്തമാക്കി. രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വെയ്ക്ക് 165 റണ്‍സെടുക്കാനെ സാധിച്ചുള്ളു. ഇതോടെ ഏഴ് റണ്‍സിന്റെ ചെറിയ ലീഡ് മാത്രമാണ് സിംബാബ്‌വെയ്ക്ക് നേടാനായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.