മലപ്പുറം കൊണ്ടോട്ടി കിഴിശ്ശേരിയില്‍ ആള്‍ക്കൂട്ട മര്‍ദനത്തെ തുടര്‍ന്ന് ബിഹാര്‍ സ്വദേശി രാജേഷ് മാഞ്ചി (36) കൊല്ലപ്പെട്ട കേസില്‍ ആറാം പ്രതി കിഴിശ്ശേരി ഒന്നാം മൈല്‍ സ്വദേശി വരുവള്ളിപ്പിലാക്കല്‍ മെഹബൂബിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ഓഗസ്റ്റ് അഞ്ച് മുതല്‍ വിചാരണ ആരംഭിക്കാനിരിക്കെയാണ് ജാമ്യം അനുവദിച്ചത്.
നാല് മാസത്തിനിടെ വിചാരണ പൂര്‍ത്തീകരിക്കാന്‍ കഴിയില്ലെന്നുകണ്ട് ഒരു വര്‍ഷത്തിലധികമായി വിചാരണ തടവുകാരനായി കഴിയുന്ന പ്രതിക്ക് സുപ്രീം കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. വിചാരണ കോടതിയിലെ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ വാദം കൂടി പരിഗണിച്ച് ജാമ്യനിബന്ധനകള്‍ തീരുമാനിക്കാന്‍ സുപ്രീംകോടതി വിചാരണ കോടതിക്ക് നിര്‍ദേശവും നല്കി.
കഴിഞ്ഞവര്‍ഷം മേയ് 13ന് അര്‍ധരാത്രിയോടെ കിഴിശ്ശേരി ഒന്നാം മൈലിലാണ് രാജേഷ് മാഞ്ചി ആള്‍ക്കൂട്ട മര്‍ദനത്തെ തുടര്‍ന്ന് മരിച്ചത്. ഒമ്പത് പ്രതികളുള്ള കേസില്‍ ഏഴുപേര്‍ക്ക് ജാമ്യം ലഭിച്ചിട്ടില്ല. വരുവള്ളി പിലാക്കല്‍ മുഹമ്മദ് അഫ്സല്, വരുവള്ളി പിലാക്കല്‍ ഫാസില്‍, വരുവള്ളി പിലാക്കല്‍ ഷറഫുദ്ദീന്, തേര്‍ത്തൊടി മെഹബൂബ്, തേര്‍ത്തൊടി അബ്ദുസ്സമദ്, പേങ്ങാട്ടില്‍ വീട്ടില്‍ നാസര്‍, ചെവിട്ടാണിപ്പറമ്പ് ഹബീബ്, പാലത്തിങ്ങല്‍ അയ്യൂബ്, പാട്ടുകാരന് സൈനുല്‍ ആബിദ് എന്നിവരെ പിടികൂടിയ അന്വേഷണസംഘം ദിവസങ്ങള്‍ക്കുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
English Summary: Kizhissery lynching: Supreme Court grants bail to sixth accused
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.