21 November 2024, Thursday
KSFE Galaxy Chits Banner 2

Related news

November 15, 2024
November 11, 2024
November 5, 2024
October 29, 2024
October 16, 2024
October 1, 2024
September 25, 2024
September 24, 2024
September 23, 2024
September 20, 2024

മലയാള സിനിമ സംഗീതത്തിന്റെ മുഖച്ഛായ മാറ്റി മറിച്ച സംഗീത സംവിധായകൻ ആയിരുന്നു കെ ജെ ജോയ്: നവയുഗം കലാവേദി

Janayugom Webdesk
ദമ്മാം
January 15, 2024 9:33 pm

പ്രശസ്ത സംഗീത സംവിധായകൻ കെ ജെ ജോയിയുടെ നിര്യാണത്തിൽ നവയുഗം സാംസ്ക്കാരികവേദി കലാവേദി കേന്ദ്രകമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
കാലത്തിനും വളരെ മുമ്പേ നടന്നവയായിരുന്നു കെ ജെ ജോയിയുടെ പല പാട്ടുകളും. മുറപ്രകാരം താൻ പഠിച്ചിട്ടില്ലാത്ത ഹിന്ദുസ്ഥാനി, ഗസൽ, കവ്വാലി, വെസ്റ്റേൺ ക്ലാസ്സിക്കൽ, ജാസ്, കോറൽ മ്യൂസിക്, കർണാട്ടിക് എന്നിവയുടെ ചേർക്കലിലൂടെ അന്തംവിട്ട ചില പുതിയ ആശയങ്ങളാണ് ജോയ് മുന്നോട്ട് വെച്ചത്. അവയിലൂടെയാണ് മലയാള സിനിമാ സംഗീതത്തിന്റെ മുഖഛായ മാറ്റിമറിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞതും.

ഒന്നാന്തരം ഉപകരണ സംഗീതജ്ഞനായിരുന്ന ജോയ് ഏതെങ്കിലും ഒരു പ്രത്യേക സംഗീത ശൈലിയുടെ പിന്നാലെ പോകാതെ എല്ലാ ശൈലികളിലുമുള്ള നല്ല വശങ്ങൾ എടുത്ത് തന്റേതായ ഒരു സംഗീതം ഉണ്ടാക്കുകയായിരുന്നു. എം എസ് വിശ്വനാഥൻ, സലിൽ ചൗധരി, മദൻമോഹൻ, ആർ. ഡി. ബർമൻ, ലക്ഷ്മികാന്ത് പ്യാരേലാൽ, കല്യാൺജി ആനന്ദ്ജി, ബാബുരാജ്, ദേവരാജൻ, കെ വി മഹാദേവൻ, പുകഴേന്തി, നൗഷാദ്, ബപ്പി ലഹിരി എന്നിവരോടൊപ്പമെല്ലാം എത്രയോ പാട്ടുകളിലും സിനിമകളുടെ പശ്ചാത്തല സംഗീതത്തിലും അക്കോർഡിയൻ, സിന്തസൈസർ, ഇലക്ട്രോണിക് കീ ബോർഡ് എന്നിവ വായിച്ചിട്ടുള്ള ജോയ്, ഇവരുടെയെല്ലാം സംഗീതത്തിലുള്ള മികച്ച അംശങ്ങൾ തന്റെ പാട്ടുകളിൽ സമർത്ഥമായി ഉപയോഗപ്പെടുത്തുകയായിരുന്നു.

അക്കോർഡിയൻ, വയലിൻ ഗണം, ഓടക്കുഴൽ, ഇലക്ട്രോണിക് സംഗീതം, ഡ്രംസ് ഇവയൊക്കെ മറ്റാരും പ്രയോഗിക്കാത്ത ശൈലിയിലാണ് ജോയ് പ്രയോഗിച്ചത്. അതിലൂടെയാണ് യൗവ്വനത്തിന്റെ തുടിപ്പും തുള്ളലും ഒപ്പം സംഗീതഗുണവുമുള്ള ഒട്ടേറെപ്പാട്ടുകൾ ഉണ്ടായത്. മലയാള സിനിമ നിലനിൽക്കുന്ന കാലത്തോളം, കെ ജെ ജോയിയുടെ അനശ്വരമായ പാട്ടുകളും നിലനിൽക്കുമെന്ന് നവയുഗം കലാവേദി കേന്ദ്രകമ്മിറ്റി പ്രസിഡന്റ് റിയാസ് അഹമ്മദും, സെക്രട്ടറി ബിനുകുഞ്ഞും അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Eng­lish Summary;KJ Joy was the music direc­tor who changed the face of Malay­alam film music: Navayugam Kalavedi
You may also like this video

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 20, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.